പാരാമെഡിക്കല്‍ ബിരുദ കോഴ്സുകള്‍ക്ക് 20 വരെ അപേക്ഷിക്കാം
കൊച്ചി : എം.ജി സര്‍വകലാശാലയുടെ കീഴില്‍ സ്കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്റെ പരിധിയിലുള്ള സെല്‍ഫ് ഫിനാന്‍സിങ് കോളജുകളില്‍ 2016-17 വര്‍ഷത്തേക്കുള്ള ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്കുള്ള (ബി.എസ്.സി നഴ്സിങ്, ബി.എസ്.സി എം.എല്‍.റ്റി, ബി.എസ്.സി മെഡിക്കല്‍ മൈക്രോബയോളജി, ബിഫാം, ബി.പി.ടി, എം.പി.റ്റി, എം.എസ്.സി മെഡിക്കല്‍ അനാട്ടമി, എം.എസ്.സി മെഡിക്കല്‍ ബയോകെമിസ്ട്രി, എം.എസ്.സി മെഡിക്കല്‍ ഡോക്കുമെന്റേഷന്‍, എം.എസ്.സി ബയോമെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍, എം.എസ്.സി മെഡിക്കല്‍ മൈക്രോബയോളജി, മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്, മാസ്റ്റര്‍ ഓഫ് പ'ിക് ഹെല്‍ത്ത്, എം.ഫാം) അഡ്മിഷനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ബിരുദ കോഴ്സുകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 20 ആണ്.
ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി പിന്നീട് അറിയിക്കും. സ്കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്റ പരിധിയിലുള്ള കോളജുകളില്‍ നിലവിലുള്ള സീറ്റുകളില്‍ 50 ശതമാനം സര്‍ക്കാര്‍ സീറ്റുകളാണ്. ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി വഴിയാണ് സര്‍ക്കാര്‍ സീറ്റുകളില്‍ പ്രവേശനം. ബാക്കി 50 ശതമാനം മാനേജ്മെന്റ് സീറ്റുകളിലേക്ക് സര്‍വകലാശാല നേരിട്ട് പ്രവേശനം നടത്തുന്നത് . മെറിറ്റിന്റ അടിസ്ഥാനത്തിലും സംവരണ നിയമങ്ങള്‍ പാലിച്ചുകൊണ്ടും മാത്രമാണ്. ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി തയ്യാറാക്കു ഗവമെന്റ് സീറ്റുകളിലേക്കുള്ള പ്രവേശന ലിസ്റ്റ് ംംം.ഹയരെലിൃേല.ശി എ വെബ് സൈറ്റിലും സര്‍വ്വകലാശാല തയ്യാറാക്കുന്ന പ്രവേശന ലിസ്റ്റ് ംംം.ാെല.ലറൗ.ശി, ംംം.ാഴൗ.മര.ശി എീ വെബ് സൈറ്റുകളിലും ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."