'മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയുള്ള അതിക്രമം അവസാനിപ്പിക്കണം'
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകര്‍ അനുദിനം അതിക്രമങ്ങള്‍ക്കിരയാകുന്ന സാഹചര്യത്തില്‍ ഇതിനെതിരേ ജനകീയ ഐക്യനിര രൂപീകരിച്ച് പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്ന് കേരള ജേര്‍ണലിസ്റ്റ് യൂനിയന്‍.
ജില്ലാ ജനറല്‍ ബോഡി സംസ്ഥാന പ്രസിഡന്റ് ബഷീര്‍ മാടാല ഉദ്ഘാടനം ചെയ്തു. ജൂണില്‍ തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂനിയന്‍ ദേശീയ എക്സിക്യുട്ടീവിനോടനുബന്ധിച്ച് സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമരംഗത്തു പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആളുകളെയും ഉള്‍പ്പെടുത്തി വിപുലമായ സംസ്ഥാന കണ്വന്ഷന് സംഘടിപ്പിക്കും. ദേശീയ സെക്രട്ടറി വി.ബി രാജന് മുഖ്യപ്രഭാഷണം നടത്തി. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ പ്രസ് കൗണ്‍സിലിന്റെ ശ്രദ്ധയില്‍പെടുത്തിയതിന്റെ ഫലമായി സുരക്ഷയ്ക്ക് വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സന്തോഷ് കുമാര്‍ പറഞ്ഞു. കൃഷ്ണദാസ് മേപ്പയ്യൂര്‍ അധ്യക്ഷനായി.
സംസ്ഥാന വൈസ് പ്രസിഡന്റ് പപ്പുക്കുട്ടി, ട്രഷറര്‍ വിജയരാജന്‍ കഴുങ്ങാഞ്ചേരി, ജില്ലാ സെക്രട്ടറിമാരായ സലീം പാടത്ത്, ധര്‍മ്മേഷ്, ജില്ലാ വൈസ് പ്രസിഡന്റ് വാസുദേവന്‍ നായര്‍, നിഷാദ് മണങ്ങാട്ട് സംസാരിച്ചു. ജില്ലാ ട്രഷറര്‍ പി.ടി മുനീര്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."