എസ്.ആര്‍.എം സര്‍വകലാശാലയില്‍ എന്‍ജിനീയറിങ് പ്രവേശനം
രാജ്യത്തെ പ്രമുഖ സര്‍വകലാശാലയായ തമിഴ്‌നാട്ടിലെ എസ്.ആര്‍.എം സര്‍വകലാശാലയുടെ കാഞ്ചീപുരം ജില്ലയിലെ കണ്ടന്‍കുളത്തൂരിലുള്ള പ്രധാന ക്യാംപസിലേക്കും ചെന്നൈ, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലെ ഓഫ് ക്യാംപസുകളിലേക്കുമുള്ള എന്‍ജിനീയറിങ്ങ് കോഴ്‌സുകള്‍ക്ക് പ്രവേശന പരീക്ഷ ഏപ്രില്‍ 12 മുതല്‍ 20വരെ നടക്കും. മാര്‍ച്ച് 30നകം അപേക്ഷിക്കണം.
അഞ്ചു വര്‍ഷത്തെ ബി.ആര്‍ക്, നാലുവര്‍ഷത്തെ ബി ഡിസൈന്‍ കോഴ്‌സിനും ഇതോടൊപ്പം അപേക്ഷിക്കാം. എയ്മറാ സ്‌പേസ്, ഓട്ടോമൊബൈല്‍, ബയോ ടെക്‌നോളജി, ബയോ ഇന്‍ഫര്‍മാറ്റിക്‌സ്, സിവില്‍ കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ ജെനറ്റിക് മെക്കാനിക്കല്‍, മെക്കാനിക്കല്‍ മെക്കട്രോണിക്‌സ്, നാനോ ടെക്‌നോളജി, സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറിങ്ങ് എന്നീ ശാഖകളിലേയ്ക്കാണ് പ്രവേശനം.
രാജ്യത്തെ 150 നഗരങ്ങളില്‍ ഓണ്‍ലൈനായി ആണ് പ്രവേശന പരീക്ഷ. കേരളത്തില്‍ എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ ഉണ്ടാകും.
പ്രവേശന പരീക്ഷയ്ക്ക് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമറ്റിക്‌സ്, ബയോളജി എന്നിവയില്‍നിന്നു 105 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാര്‍ക്കും ഉണ്ടാകും. 1,100 രൂപയാണ് അപേക്ഷാ ഫീസ്.
ഫിസിക്‌സ്, കെമിസ്ട്രി, മാത്തമറ്റിക്‌സ് പഠിച്ച് പ്ലസ് ടു പാസായവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. കാഞ്ചിപുരത്തെ കണ്ടന്‍കുളത്തൂരില്‍ അപേക്ഷിക്കുന്നവര്‍ക്ക് 65 ശതമാനം മാര്‍ക്കും മറ്റു സ്ഥലങ്ങളിലേക്ക് അപേക്ഷിക്കുന്നവര്‍ 60 ശതമാനം മാര്‍ക്കും പ്ലസ് ടുവിന് നേടിയിരിക്കണം. ബയോ എന്‍ജിനീയറിങ്ങ് പ്രോഗ്രാമുകള്‍ക്ക് മാത്തമറ്റിക്‌സിനു പകരം ബയോളജി പഠിച്ചവരെ ആയിരിക്കും പരിഗണിക്കുക. 65 ശതമാനം മാര്‍ക്കോടെ പ്ലസ് ടു പാസായവര്‍ക്ക് ബി ഡിസൈന്‍ കോഴ്‌സിനും മാത്തമറ്റിക്‌സ് ഒരു വിഷയമായി പഠിച്ച് 65 ശതമാനം മാര്‍ക്കോടെ പ്ലസ് ടു പാസായവര്‍ക്ക് ആര്‍ക്കിടെക്ചര്‍ കോഴ്‌സിനും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.srmuniv.ac.in
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."