അമിത് ഷായുടെ തരംതാണ ഗൂഢാലോചന; ഷഹീന് ബാഗ് വെടിവെപ്പില്‍ ഡല്‍ഹി പൊലിസിനെ ആയുധമാക്കുന്നു- കെജ്രിവാള്
ന്യൂഡല്‍ഹി: ഷഹീന്‍ബാഗ് വെടിവെപ്പില്‍ ബി.ജെ.പി ഡല്‍ഹി പൊലിസിനെ ആയുധമാക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. വോട്ടെടുപ്പിന് വെറും നാല്പത്തിയെട്ടുമണിക്കൂര് മാത്രം ബാക്കി നില്‍ക്കേ ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹി പൊലിസിനെ ഉപയോഗിച്ച് നടത്തിയ തരം താണ ഗൂഢാലോചനയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വെടിവെപ്പു നടത്തിയ ആളുടെ കുടുംബം പ്രതിക്ക് ആം ആദ്മി പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.
'അത്തരത്തിലൊരു വെടിവെപ്പ് നടത്താന്‍ ഞങ്ങള്‍ക്ക് സാധിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ. ഇക്കാര്യം അയാളുടെ തന്നെ നിഷേധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് വെറും നാല്പത്തിയെട്ടു മണിക്കൂര്‍ ബാക്കിനില്‍ക്കേ ഇത്തരം തരം താണ് അടവുകള്‍ പ്രയോഗിക്കുന്നു. അവര്‍ ഡല്‍ഹി പൊലിസിനെ ഉപയോഗിച്ചതാണെന്ന് ആര്‍ക്കും മനസ്സിലാവും'- കെജ്രിവാള് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഗുജ്ജാര്‍ പ്രതിഷേധക്കാര്‍ക്കുനേരെ വെടിവയ്പ് നടത്തിയത്. ജയ് ശ്രീറാം മുഴക്കിയാണ് കപില്‍ ഗുജ്ജാര്‍ പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ത്തത്. ഇയാളെ അന്നുതന്നെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
ഇയാള്‍ ആം ആദ്മി പ്രവര്‍ത്തകനാണെന്ന് കഴിഞ്# ദിവസം പൊലിസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിന് പിന്നാലെ ഇക്കാര്യം നിഷേധിച്ച് ഗുജ്ജാറിന്റെ കുടുംബം രംഗത്തെത്തി.
അതിന്റെ രണ്ടു ദിവസം മുന്‍പ് യു.പിയില്‍നിന്നുള്ള 17കാരന് ജാമിഅയ്ക്കു മുന്നിലും വെടിവയ്പ് നടത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി ജാമിഅയ്ക്കു മുന്നില്‍ വീണ്ടും വെടിവയ്പ് നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."