ചാലിയാര്‍ പി.എച്ച്.സിയില്‍ സായാഹ്ന ഒ.പി തുടങ്ങി
നിലമ്പൂര്‍: കുടുംബാരോഗ്യ കേന്ദ്രമാക്കുന്നതിനു മുന്നോടിയായി ചാലിയാര്‍ പി.എച്ച്.സിയില്‍ സായാഹ്ന ഒ.പി പ്രവര്‍ത്തനമാരംഭിച്ചു. പി.കെ.ബഷീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി ഉസ്മാന്‍ അധ്യക്ഷനായി. ജില്ലാ ടി.ബി ഓഫിസര്‍ ഡോ. പ്രതീഷ് മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ടി ലസ്‌ന, ജില്ലാ പഞ്ചായത്തംഗം ഷേര്‍ളി വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്തംഗം ഷീന ആനപ്പാന്‍, ചുങ്കത്തറ സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. അബ്ദുല്‍ ജലീല്‍ വല്ലാഞ്ചിറ, തോണിക്കടവന്‍ ഷൗക്കത്ത്, അച്ചാമ്മ ജോസഫ്, ഗ്രാമപഞ്ചായത്തംഗങ്ങളായ അനീസ് അഗസ്റ്റ്യന്‍, കൃഷ്ണന്‍കുട്ടി പാലക്കയം, നൗഷാദ് പൂക്കോടന്‍, അജിത്ത്, ബാലചന്ദ്രന്‍, ബിന്ദു സുരേഷ്, റീന രാഘവന്‍, ബിന്ദു തൊട്ടിയില്‍, പത്മജ പ്രകാശ്, സെക്രട്ടറി സിദ്ദീഖ് വടക്കന്‍, പി.ടി.ഉമ്മര്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ. ടി. അനൂപ്, വിവിധ രാഷ്ട്രീയ സംഘടനപ്രതിനിധികളായ കെ. രാജഗോപാലന്‍, നാലകത്ത് ഹൈദരലി, കല്ലട കുഞ്ഞിമുഹമ്മദ്, ദേവരാജന്‍, പ്രമീള വെളുത്തേതൊടി സംസാരിച്ചു.
കോളനി വാസികളുടെ നേതൃത്വത്തില്‍ നാടന്‍പാട്ടും പ്രദേശവാസികളുടെ ഗാനങ്ങളും നടന്നു. പരിപാടിക്ക് മുന്നോടിയായി കുടുംബാരോഗ്യകേന്ദ്രവും ഗ്രാമീണ ആരോഗ്യവും എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു. സായാഹ്ന ഒ.പി വന്നതോടെ വൈകിട്ട് നാലുവരെ ഡോക്ടറുടെ സേവനം ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."