തീരദേശ ബോധവല്‍ക്കരണ കലാജാഥ സംഘടിപ്പിച്ചു
കൊല്ലം: പൊലിസ് ഓഫിസേഴ്സ് അസോസിയഷന് സിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ തീരദേശ ബോധവല്‍ക്കരണ കലാജാഥ സംഘടിപ്പിച്ചു. കൗമാരക്കാര്‍ക്കായുള്ള ബേസ്ലൈന് സര്‍വെയുടെയും ഉദ്ഘാടനവും നടത്തി. കലാജാഥ കരുനാഗപ്പള്ളി അമൃത സ്കൂള്‍ ഓഫ് എഞ്ചിനീയറിഗില് എ.ഡി.ജി.പി ടോമിന് തച്ചങ്കരി നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ. ബാലന് അധ്യക്ഷത വഹിച്ചു. ബേസ്ലൈന് സര്‍വെയുടെ ഉദ്ഘാടനം കൊല്ലം സിറ്റി പൊലിസ് മേധാവി ഡോ. സതീഷ് ബിനോ നിര്‍വഹിച്ചു.
കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗത്തെയും ചൂഷണത്തെയും സംബന്ധിച്ചു പ്രമുഖ മനോരോഗ വിദഗ്ധന്‍ ഡോ. കിരണ്‍ കുമാര്‍ ക്ലാസ് നയിച്ചു. അമൃത സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് പ്രിന്‍സിപ്പല്‍ ഡോ. എസ്.എന്‍ ജ്യോതി, ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ വി.എന്‍ നന്ദകുമാരന്, ക്ലാപ്പന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ശ്രീകല, ജില്ലാ സെക്രട്ടറി പ്രശാന്തന്, ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു കാക്കാരശി നാടക അവതരിപ്പിച്ചു. കലാജാഥ എ. ആര് ക്യാംപ്, പള്ളിത്തോട്ടം എന്നിവടങ്ങളിലും നാടകം അവതരിപ്പിച്ചു. കലാജാഥയുടെ സമാപനം ഇരവിപുരത്തു എം നൗഷാദ് എം.എല്‍.എ നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."