HOME
DETAILS

മലയോരത്തെ ജനങ്ങള്‍ ആശങ്കയില്‍; ജലസ്രോതസുകള്‍ വറ്റിത്തുടങ്ങി

  
backup
January 15 2019 | 05:01 AM

%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95

കരുളായി: മലയോര മേഖലയിലൂടെ ഒഴുകുന്ന പ്രധാന ജസ്രോതസുകള്‍ ഇത്തവണയും നേരത്തെ വറ്റിത്തുടങ്ങി. മേഖലകളിലെ പ്രധാന ജലാശയങ്ങളും ചാലിയാറിന്റെ പോഷക നദികളുമായ നെടുങ്കയത്തെ ബന്ധിപ്പിച്ചൊഴുകുന്ന കരിമ്പുഴ, ചെറുപുഴ, ചിരങ്ങാംതോട്, പുന്നപുഴ, ചോക്കാടന്‍ പുഴ, കോട്ടപുഴ, കുതിരപുഴ തുടങ്ങിയവയിലാണ് നീരൊഴുക്ക് നേരത്തേതന്നെ നിലച്ചു തുടങ്ങിയിട്ടുള്ളത്.
ജനങ്ങള്‍ ആശങ്കയോടെയാണ് ഇതു നേക്കിക്കാണുന്നത്. പുഴകളില്‍ നീരൊഴുക്കു താഴുന്നതോടെ പുഴയെ ആശ്രയിച്ചു നിലനില്‍ക്കുന്ന മേഖലകളിലെ കിണറുകളിലെ വെള്ളവും താഴ്ന്നുതുടങ്ങും. കഴിഞ്ഞ വര്‍ഷം ഇതേ രീതിയില്‍ വെള്ളം താഴ്ന്നതിനാല്‍ വേനല്‍ പിറന്നതോടെ കടുത്ത വരള്‍ച്ചയും കുടിവെള്ള ക്ഷാമമവുമാണ് നേരിട്ടത്. ഈ അവസ്ഥ ഈ വര്‍ഷവും ഉ@ാകുമെന്ന ആശങ്കയിലാണ് മേഖലയിലെ ജനത. കൂടാതെ, വനമേഖലകളിലൂടെയും വനാതിര്‍ത്തിയിലൂടെയും ഒഴുകുന്ന ഈ നദികളെ വന്യമൃഗങ്ങളും ആശ്രയിക്കുന്നു@്. പുഴകളും വനാന്തരങ്ങളിലെ ചോലകളും വറ്റുന്നതോടെ ഇവര്‍ക്കും ഏറെ പ്രയാസമാണു@ാകുന്നത്. പ്രധാന ജലസ്രോതസുകളില്‍ തടയണ കെട്ടിയാണ് ഗ്രാമപഞ്ചായത്തുകള്‍ എല്ലാ തവണയും ഇത്തരം പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ട@ിരുന്നത്. എന്നാല്‍, പ്ലാസ്റ്റിക് ചാക്ക് ഉപയോഗിച്ചുള്ള തടയണകള്‍ കാരണം പ്രകൃതിക്കു കോട്ടം തട്ടുമെന്നതിനാല്‍ ഇത്തരം തടയണകള്‍ക്കു പകരം പ്രകൃതിദത്ത തടയണകളാണ് നിര്‍മിക്കാറുള്ളത്. കഴിഞ്ഞ വര്‍ഷം തടയണ നിര്‍മാണത്തിലെ സാങ്കേതികവശങ്ങള്‍ പറഞ്ഞു മലയോര മേഖലയില്‍ ഗ്രാമപഞ്ചായത്തുകള്‍ ഫെബ്രുവരി അവസാനത്തോടെയാണ് താല്‍ക്കാലിക തടയണ നിര്‍മാണം ആരംഭിച്ചത്. അതിനാല്‍ ഇത്തരം തടയണകള്‍ വേണ്ട@ത്ര ഫലം കണ്ടിരുന്നില്ല.
എന്നാല്‍, സ്ഥിരം തടയണയുള്ള പ്രദേശങ്ങളില്‍ ജലക്ഷാമത്തിന് ഒരു പരിധിവരെ ആശ്വാസമുണ്ടണ്ടായിരുന്നു. ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ സന്നദ്ധ സംഘടനകളും ഗ്രാമപഞ്ചായത്തുകളും നേരിട്ടു വാട്ടര്‍ ടാങ്കില്‍ വെള്ളമെത്തിച്ചാണ് കുട്ടിവെള്ള പ്രശ്‌നത്തിനു പരിഹാരം ക@ണ്ടിരുന്നത്. ഈ വര്‍ഷം നേരത്തേതന്നെ തടയണകള്‍ കൊട്ടി വെള്ളം സംരക്ഷിക്കണമെന്നാണ് ആവശ്യമുയരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  23 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  23 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  23 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  23 days ago
No Image

കാലാവസ്ഥാ മാറ്റം; യുഎഇയില്‍ പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം കൂടുന്നു

uae
  •  23 days ago
No Image

ബന്ധം ശക്തമാക്കാൻ ഇന്ത്യയും ചൈനയും; നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കണമെന്ന് ചൈന

International
  •  23 days ago
No Image

സാദിഖലി തങ്ങള്‍ക്കെതിരെ വീണ്ടും മുഖ്യമന്ത്രി 

Kerala
  •  23 days ago
No Image

ഇന്ത്യയിൽ വായു മലിനീകരണം ഏറ്റവും കുറഞ്ഞ നഗരമായി മടിക്കേരി

latest
  •  23 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ ഒപി ടിക്കറ്റിന് പണം ഈടാക്കാൻ തീരുമാനം

Kerala
  •  23 days ago
No Image

സാഹസികര്‍ക്കും സഞ്ചാരികള്‍ക്കുമിടയില്‍ പ്രശസ്തി നേടി ഹസ്മ മരുഭൂമി

Saudi-arabia
  •  23 days ago