HOME
DETAILS
MAL
യുവാവിനെ തട്ടിക്കൊണ്ടുപോയി എന്ന പരാതി വ്യാജം
backup
June 13 2016 | 20:06 PM
തലശ്ശേരി: തലശ്ശേരി എ.വി.കെ നായര്‍ റോഡിലെ വസ്ത്രാലയത്തില്‍ ജോലി ചെയ്യുന്ന 19 വയസ്സുകാരനെ തട്ടിക്കൊണ്ട് പോയി ട്രെയിനില്‍ ഉപേക്ഷിച്ചെന്ന പരാതി കള്ളക്കഥയാണെന്ന് പൊലിസ് കണ്ടെത്തി. സെയ്താര്‍പള്ളി ജെ.ടി റോഡിലെ ചെറിയ മൂപ്പന്റെവിടെ സിസിനാമിനെയാണ് തട്ടിക്കൊണ്ട് പോയതായി പരാതി ഉയര്‍ന്നിരുന്നത്. സി.ഐ പി.എം മനോജിന്റെ അന്വേണത്തിലാണ് ഇത് ജോലിക്ക് പോകാതിരിക്കാനുള്ള യുവാവിന്റെ കള്ളക്കഥയാണെന്ന് കണ്ടെത്തിയത്. ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന വസ്ത്രാലയാധികൃതരുടെ നിബന്ധനയാണ് യുവാവിനെ കള്ളക്കഥ മെനയാന്‍ ഇടയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."