HOME
DETAILS
MAL
ഷഹീന് ബാഗില്‍ വെടിയുതിര്‍ത്തത് ആം ആദ്മി പാര്‍ട്ടിക്കാരനാണെന്ന് പറഞ്ഞ പൊലിസുകാരനെ തെരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്നൊഴിവാക്കി
backup
February 05 2020 | 16:02 PM
ന്യൂഡല്‍ഹി: ഷഹീന് ബാഗില്‍ വീണ്ടും വെടിയുതിര്‍ന്ന കേസിലെ പ്രതി ആം ആദ്മി പാര്‍ട്ടിക്കാരനാണെന്ന് പറഞ്ഞ പൊലിസ് ഉദ്യോഗസ്ഥനെ തെരഞ്ഞെുപ്പ് ചുമതലകളില്‍ നിന്നൊഴിവാക്കി. ഇലക്ഷന് കമ്മിഷനാണ് എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്നും ഇയാളെ ഒഴിവാക്കിയത്.
ഡല്‍ഹി പൊലിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇയാള്‍. ക്രൈം ബ്രാഞ്ചിലെ മറ്റൊരു ഉദ്യോഗസ്ഥനായ രാജേഷ് ദിയോയെ സമാന സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് താക്കീത് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കമ്മിഷന് ഡല്‍ഹി പൊലിസ് ചീഫിന് കത്ത് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി നാലിനാണ് സംഭവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ വിവാദ പരാമര്‍ശങ്ങളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."