സംയുക്തങ്ങള്‍ നാമകരണം
ആല്‍ക്കെയ്‌നുകള്‍
ഏറ്റവും നീളം കൂടിയ കാര്‍ബണ്‍ ചെയിനിലെ കാര്‍ബണ്‍ ആറ്റങ്ങളെ അടിസ്ഥാനമാക്കിയാണ് പദമൂലം തിരഞ്ഞെടുക്കേണ്ടത്
കാര്‍ബണ്‍ ചെയിനില്‍നിന്നു രൂപപ്പെടുന്ന ശാഖകള്‍ക്ക് ഏറ്റവും ചെറിയ സ്ഥാന സംഖ്യ നല്‍കണം
ശാഖകളെ റാഡിക്കലിന്റെ അടിസ്ഥാനത്തില്‍ മീഥൈല്‍, ഈഥൈല്‍ എന്നിങ്ങനെ പേരിട്ടു വിളിക്കണം
സ്ഥാനസംഖ്യ (2,3,4), ശാഖയുടെ പേര് (ഉദാ : മീഥൈല്‍, ഈഥൈല്‍) , പദമൂലം (മെഥ്, ബ്യൂട്ട്) പിന്‍പ്രത്യയം (എയ്ന്‍ ) എന്നിവ ചേര്‍ത്താണ് സംയുക്തങ്ങള്‍ക്ക് നാമകരണം നടത്തേണ്ടത്.
ഒരു പോലെയുള്ള ഒന്നിലധികം ശാഖകള്‍ ചെയിനില്‍ ഉണ്ടെങ്കില്‍ ഡൈ(2), ട്രൈ(3), ടെട്രാ(4) എന്നിങ്ങനെ ശാഖാനാമത്തിനു മുമ്പില്‍ ചേര്‍ത്തു വേണം നാമകരണം ചെയ്യാന്‍
വ്യത്യസ്ത ശാഖകളുള്ള ചെയിന്‍ ആണെങ്കില്‍ (മീഥൈല്‍, ഈഥൈല്‍) അക്ഷരമാല ക്രമത്തില്‍ ഈഥൈല്‍, മീഥൈല്‍ എന്നിങ്ങനെ ശാഖകള്‍ക്ക് മുന്‍ഗണന നല്‍കുകയും ആദ്യം വരുന്ന റാഡിക്കലിന് കുറഞ്ഞ സ്ഥാന സംഖ്യ ലഭിക്കത്തക്ക വിധത്തില്‍ നാമകരണം നല്‍കണം.
ഒരു കാര്‍ബണ്‍ ചെയിനില്‍ തന്നെ ഒന്നിലധികം ഒരു പോലെയുള്ള ശാഖകളുണ്ടെങ്കില്‍ ശാഖാസ്ഥാനവും ആവര്‍ത്തിക്കണം (2,2 2,3 2,4)
ആല്‍ക്കീനുകള്‍
ദ്വിബന്ധനം ഉള്‍പ്പെടുന്ന ഏറ്റവും നീളം കൂടിയ കാര്‍ബണ്‍ ചെയിനാണ് പദമൂലം നല്‍കാന്‍ പരിഗണിക്കുന്നത്.
ദ്വിബന്ധനമുള്ള കാര്‍ബണിന് ഏറ്റവും കുറഞ്ഞ സ്ഥാന സംഖ്യ നല്‍കണം
പേരിനു പിന്നില്‍ ഈന്‍ (ene) എന്ന പിന്‍ പ്രത്യയം നല്‍കണം
ഐസോമെറിസം
ചെയിന്‍ ഐസോമെറിസം, ഫങ്ഷണല്‍ ഗ്രൂപ്പ് ഐസോമെറിസം, പൊസിഷന്‍ ഐസോമെറിസം എന്നിങ്ങനെ വിവിധ തരം ഐസോമെറിസം ഉണ്ട്. കാര്‍ബണ്‍ ചെയിനിന്റെ ഘടനയില്‍ വ്യത്യാസമുള്ള ഐസോമെറുകളാണ് ചെയിന്‍ ഐസോമെറുകള്‍.
വ്യത്യസ്ത ഫങ്ഷണല്‍ ഗ്രൂപ്പുകള്‍ അടങ്ങിയിട്ടുള്ളവയാണ് ഫങ്ഷണല്‍ ഗ്രൂപ്പ് ഐസോമെറുകള്‍. മദ്യത്തിലെ എഥനോളിനും എല്‍.പി.ജിയില്‍ പ്രൊപെയ്‌നിന് പകരക്കാരനായി ഉപയോഗിക്കുന്ന മിഥോക്‌സി മീഥെയ്‌നും ഒരേ തന്മാത്രാ ഫോര്‍മൂലയാണ് ഉള്ളത്.
എന്നാല്‍ അവയുടെ ഘടനയാകട്ടെ വ്യത്യസ്തവും. ഫങ്ഷണല്‍ ഗ്രൂപ്പിന്റെ സ്ഥാനത്തില്‍ വ്യത്യാസം കാണിക്കുന്ന ഐസോമെറുകളാണ് പൊസിഷന്‍ ഐസോമെറുകള്‍.
ചെയിന്‍ ഐസോമെറുകള്‍
കാര്‍ബണ്‍ ചെയിനിന്റെ ഘടനയില്‍ വ്യത്യാസമുള്ള ഐസോമെറുകളെയാണ് ചെയിന്‍ ഐസോമെറുകള്‍ എന്നു വിളിക്കുന്നത്. പെന്റെയ്ന്‍ , 2 മീഥൈല്‍ ബ്യൂട്ടെയ്ന്‍ (ഐസോ പെന്റെയ്ന്‍ ) എന്നിവ ഉദാഹരണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."