എല്ലാ ജില്ലാ കേന്ദ്രങ്ങളിലും അരിക്കട
തിരുവനന്തപുരം: എല്ലാ ജില്ലകേന്ദ്രങ്ങളിലും അരിക്കടകള്‍ തുറക്കുമെന്ന് മന്ത്രി പി.തിലോത്തമന്‍ നിയമസഭയെ അറിയിച്ചു. പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ തന്നെ തുടങ്ങും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിലവില്‍ അരിക്കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ 1,531 സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ വഴി ന്യായവിലയ്ക്കും സബ്‌സിഡി വിലയ്ക്കും അരി വിതരണം ചെയ്തുവരികയാണ്.
എഫ്.സി.ഐയില്‍ നിന്നു വാങ്ങിയ പച്ചരി 23 രൂപയ്ക്കും പുഴുക്കലരി 25നും വിതരണം ചെയ്യുന്നുണ്ട്. ഓയില്‍ പാം ഇന്ത്യയുമായി സഹകരിച്ച് കുട്ടനാടന്‍ മട്ട 33 രൂപാ നിരക്കിലും ലഭ്യമാണ്. അരിവില നിയന്ത്രിക്കാന്‍ ആകാവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്തുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.
യു.ഡി.എഫ് കാലത്ത് ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കാത്തതിനെ തുടര്‍ന്നുണ്ടായ സര്‍ക്കാരിന്റെ നഷ്ടം കണക്കാക്കിയിട്ടില്ലെന്ന് കെ.രാജനെ മന്ത്രി പി.തിലോത്തമന്‍ അറിയിച്ചു. ഭക്ഷ്യഭദ്രതാ നിയമപ്രകാരം സംസ്ഥാനത്തിന് ലഭിച്ചുകൊണ്ടിരുന്ന ഭക്ഷ്യധാന്യങ്ങളുടെയും മറ്റ് റേഷന്‍ സാധനങ്ങളുടെയും വിഹിതത്തില്‍ രണ്ടുലക്ഷം മെട്രിക് ടണ്‍ ധാന്യത്തിന്റെ കുറവുണ്ടായിട്ടുണ്ട്.
പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം മാര്‍ച്ചിലും കംപ്യൂട്ടര്‍വത്കരണത്തിന്റെ ഒരു ഘട്ടം ജൂണിലും പൂര്‍ത്തിയാക്കുമെന്നു മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."