കൂട്ടില്‍ കയറാതെ കടുവ
ആലക്കോട്: ആക്രമണകാരിയായ കടുവയെ പിടികൂടാന്‍ മണക്കടവ് ചീക്കാട് കോളനിയില്‍ കൂട് സ്ഥാപിച്ചെങ്കിലും കടുവയുടെ ആക്രമണം തുടരുന്നു. കൂട് സ്ഥാപിച്ചതിന് തൊട്ടുപിന്നാലെ കോളനിയിലെ വളര്‍ത്തു നായയെ കടുവ പിടിച്ചത് കോളനിക്കാരെ വീണ്ടും ആശങ്കയിലാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പ്രദേശത്തെ വളര്‍ത്തു മൃഗങ്ങള്‍ക്കെതിരേയുള്ള കടുവയുടെ ആക്രമണങ്ങള്‍ കാരണമാണ് വനംവകുപ്പ് ഇവിടെ കൂട് സ്ഥാപിക്കാന്‍ തയ്യാറായത്. തളിപ്പറമ്പില്‍ നിന്നെത്തിച്ച കൂട് വനാതിര്‍ത്തിയില്‍ നിന്നും മാറി ജനവാസ പ്രദേശത്തോട് ചേര്‍ന്നാണ് സ്ഥാപിച്ചിരിക്കുന്നത്. കൂട് സ്ഥാപിച്ചതിന് ശേഷവും ഒരു കിലോമീറ്റര്‍ അകലെ പുതുക്കുടി പത്മനാഭന്റെ വളര്‍ത്തുനായയെ കടുവ പിടിച്ചു കൊണ്ടു പോവുകയായിരുന്നു. കടുവയെ പിടികൂടാന്‍ രണ്ടാഴ്ചയായിട്ടും കഴിയാത്തതിനാല്‍ പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് ഇവിടെയുള്ള പത്തോളം വരുന്ന ആദിവാസി കുടുംബങ്ങള്‍.
ചീക്കാട് കോളനി എം.എല്‍.എ സന്ദര്‍ശിച്ചു
ആലക്കോട്: മണക്കടവ് ചീക്കാട് ആദിവാസി കോളനി ജയിംസ് മാത്യു എം.എല്‍.എ സന്ദര്‍ശിച്ചു. രണ്ടു ണിക്കൂറോളം കോളനിയിലെ ആദിവാസി കുടുംബങ്ങളുമായി സംവദിക്കുകയും കോളനിയിലെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുകയും ചെയ്തു. വന്യമൃഗങ്ങളുടെ ശല്യത്തില്‍ നിന്നുള്ള സംരക്ഷണം വേണമെന്നും റോഡ്, വെദ്യുതി, കുടിവെള്ളം തുടങ്ങിയ ആവശ്യങ്ങളും കോളനി നിവാസികള്‍ എംഎല്‍എയെ അറിയിച്ചു. എത്രയും പെട്ടെന്ന് അടിയന്തിര സഹായങ്ങള്‍ എത്തിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടത്തേയും വകുപ്പുമന്ത്രിയെയും കണ്ട് ചര്‍ച്ച നടത്തുമെന്ന് എം.എല്‍.എ പറഞ്ഞു. സിപിഎം നേതാക്കളായ കെ.എസ്. ചന്ദ്രശേഖരന്‍, സാജന്‍ ജോസഫ്, പി.കെ.സുരേന്ദ്രന്‍, സാബു മുണ്ടക്കല്‍, എന്നിവരും കൂടെയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."