HOME
DETAILS
MAL
'ഭൂമി തരം മാറ്റാനുള്ള അപേക്ഷയില്‍ തടസമുന്നയിക്കാന് പാടില്ല'
backup
February 06 2020 | 01:02 AM
തിരുവനന്തപുരം: ഭൂമി തരം മാറ്റുന്നതിനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ ഭൂമിയുടെ ന്യായവില സംബന്ധിച്ച തടസവാദങ്ങള്‍ ഉന്നയിച്ചുകൊണ്ട് തുടര്‍നടപടികള്‍ സ്വീകരിക്കാതിരിക്കുകയോ നിരസിക്കുകയോ ചെയ്യാന്‍ പാടില്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് നിയമസഭയില്‍ പറഞ്ഞു. ഇത്തരം അപേക്ഷകളില്‍ സമയബന്ധിതമായി തീര്‍പ്പു കല്‍പ്പിക്കാതിരിക്കുന്നത് ഗുരുതരമായ കൃത്യവിലോപമായി കണക്കാക്കും. സംസ്ഥാനത്തൊട്ടാകെ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുടെ സ്വഭാവവ്യതിയാനം വരുത്തുന്നതിനുള്ള അപേക്ഷകളില്‍ ത്വരിതഗതിയിലുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടെന്നും വി.കെ.സി മമ്മദ് കോയയുടെ സബ്മിഷനു മറുപടിയായി മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."