സഹചാരി ഹോം കെയര്‍ രംഗത്തേക്ക്; സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആതുരസേവന വിഭാഗമായ സഹചാരി രോഗീപരിചരണത്തിനായി ഹോം കെയര്‍ സംവിധാനം ഒരുക്കുന്നു. സംഘടനയുടെ 30ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 30 മികച്ച സഹചാരി സെന്ററുകളിലാണ് ഒന്നാംഘട്ടമായി ഹോം കെയര്‍ ആരംഭിക്കുന്നത്.
ഹോം കെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു വൈകിട്ട് ഏഴിനു മൊറയൂരില്‍ മഞ്ചേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.പി ശശി നിര്‍വഹിക്കും. ജില്ലാ പ്രസിഡന്റ് പാണക്കാട് ഹാശിറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍, മൊറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സലിം മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എം. കുഞ്ഞാലന്‍ കുട്ടി ഹാജി, ഡോ. എം.എ അമീറലി, ഡോ. അബ്ദുല്‍ കബീര്‍, ഡോ. മുഹമ്മദ് റിയാസ്, ഡോ. അഷ്റഫ് വാഴക്കാട്, എം.സി ഷാഹു ഹാജി, മാനു തങ്ങള്‍ വെള്ളൂര്‍, നിയാസലി ശിഹാബ് തങ്ങള്‍, ഹസന് സഖാഫി പൂക്കോട്ടൂര്‍, ജലീല്‍ ഫൈസി അരിമ്പ്ര, ശമീര്‍ ഫൈസി ഒടമല പ്രസംഗിക്കും. മുനീര്‍ ഹുദവി വിളയില്‍ മുഖ്യപ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."