പാലം കടക്കുന്നത് ജീവന്‍ കൈയില്‍പിടിച്ച്
ആലക്കോട്: അപകടാവസ്ഥയിലായ തൂക്കുപാലത്തിലൂടെ ജീവന്‍ പണയം വച്ച് യാത്ര ചെയ്യേണ്ട അവസ്ഥയിലാണ് ആലക്കോട് പഞ്ചായത്തിലെ നെടുവോട് പ്രദേശവാസികള്‍. അന്‍പതുവര്‍ഷം മുമ്പ് നിര്‍മിച്ച ഈ പാലം അറ്റകുറ്റപണികള്‍ നടത്താത്തതിനാല്‍ ഏതു സമയവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. രയരോം പുഴക്ക് കുറുകെ നെടുവോട് കുട്ടാപറമ്പ് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനാണ് അരനൂറ്റാണ്ട് മുമ്പ് ഈ തൂക്കുപാലം നിര്‍മിച്ചത്. എന്നാല്‍ കഴിഞ്ഞ ഇരുപത് വര്‍ഷമായി പാലത്തിന്റെ പലകകള്‍ മാറ്റാനോ തുരുമ്പെടുത്ത റോപ്പുകള്‍ അറ്റകുറ്റപണികള്‍ നടത്താനോ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. നെടുവോട് നിന്ന് കുട്ടാപറമ്പ് വഴി എളുപ്പത്തില്‍ ആലക്കോട് എത്താനുള്ള മാര്‍ഗവും ഇതായതിനാല്‍ നാട്ടുകാരും ഈ പാലമാണ് ആശ്രയിക്കുന്നത്. പലതവണ മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നാട്ടുകാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട അധികൃതര്‍ ഈ അപകടം കാണാതെ പോകരുതെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."