പഴയ ജില്ലാ ആശുപത്രി കെട്ടിടം വനിതകളുടെയും കുട്ടികളുടെയും ആശുപത്രിയാക്കണം
കാസര്‍കോട്: ഹോസ്ദുര്‍ഗിലെ പഴയ ജില്ലാ ആശുപത്രി കെട്ടിടം വനിതകളുടെയും കുട്ടികളുടെയും ആശുപത്രിയാക്കി മാറ്റണമെന്ന് കേരള സാംസ്കാരിക പരിഷത്ത് കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി പ്രവര്‍ത്തകസമിതി യോഗം ആവശ്യപ്പെട്ടു. മുന്‍മന്ത്രി കെ.പി.നൂറുദ്ധിന്‍, ഡി.സി.സി മുന്‍ പ്രസിഡന്റ് കെ. വെള്ളുത്തമ്പു എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.
കേരള സാംസ്കാരിക പരിഷത്ത് ജില്ലാ പ്രസിഡന്റ് മൂസ പാട്ടില്ലത്ത് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ചന്ദ്രന് പടന്നക്കാട് അധ്യക്ഷനായി.
സംസ്ഥാന സമിതിയംഗം പി.വി മൊയ്തീന് കുഞ്ഞി മുഖ്യാഥിതിയായിരുന്നു.
കെ ബാലഗോപാലന് മാസ്റ്റര്‍, ജോണ്സണ് ചെത്തിപ്പുഴ, പ്രമോദ് കരിവളം, ഹംസ കുശാല്‍ നഗര്‍, കെ.വി നാരായണന്, ടി.കെ മൊയ്തീന് കുഞ്ഞി, കെ രമേശന് സംബന്ധിച്ചു. നിയാസ് ഹോസ്ദുര്‍ഗ്ഗ് സ്വാഗതവും ശ്രീധരന് പടന്നക്കാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."