HOME
DETAILS

ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ഥികളെ ചികിത്സിച്ച ഡോക്ടര്‍ക്കും വൈറസ് ബാധിച്ചെന്ന് സംശയം; ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു

  
backup
February 06 2020 | 06:02 AM

corona-virus-suspicious-doctor-06-02-2020

 

കാഞ്ഞങ്ങാട്: ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ഥികളെ ചികിത്സിച്ച ഡോക്ടര്‍ക്ക് വൈറസ് ബാധിച്ചെന്ന സംശയം. ഇതേത്തുടര്‍ന്ന് ഡോക്ടറെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ബംഗ്ലൂരുവിലെ ആയുര്‍വ്വേദ ആശുപത്രിയിലെ വനിതാ ഡോക്ടറെയാണ് വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന സംശയത്തില്‍ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.

ഏതാനും ദിവസം മുന്‍പ് ഇവര്‍ ചൈനയിലെ വുഹാനില്‍ നിന്നെത്തിയ രണ്ടു വിദ്യാര്‍ഥികളെ ബംഗ്ലൂരുവിലെ ആശുപത്രിയില്‍ പരിശോധിച്ചിരുന്നു. കഴിഞ്ഞദിവസം കാഞ്ഞങ്ങാട്ടെ വീട്ടിലെത്തിയപ്പോള്‍ ജലദോഷവും നേരിയ പനിയുമുണ്ടായി. തുടര്‍ന്ന് വിവരം ഡോക്ടര്‍ ജില്ലാ ആരോഗ്യവകുപ്പ് അധികാരികളെ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇവരുടെ രക്തവും തൊണ്ടയിലെ സ്രവവും എടുത്തു പരിശോധനയ്ക്കയച്ചു.

കാസര്‍കോട് ജില്ലയില്‍ നിലവില്‍ വനിതാ ഡോക്ടര്‍ അടക്കം ആകെ നാല് പേരാണ് ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുള്ളത്. ഇതില്‍ ഒരാളുടെ പരിശോധനാ ഫലം പോസിറ്റീവാണെന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. ആകെ 96 പേരാണ് കാസര്‍കോട് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 92 പേര് വീടുകളിലും രണ്ടു പേര്‍ വീതം കാസര്‍കോട് ജനറല്‍ ആശുപത്രിയിലും കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago
No Image

പെരിയാര്‍ കടുവാ സങ്കേതത്തെ ജനവാസ മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം വീണ്ടും കേന്ദ്രത്തിനോട് ആവശ്യപ്പെടും

Kerala
  •  2 months ago
No Image

ദുബൈ; ബസുകളുടെ തത്സമയ വിവരങ്ങൾ മൊബൈൽ ആപ്പിൽ

uae
  •  2 months ago
No Image

ദുബൈ ഫിറ്റ്നസ് ചലഞ്ച് എട്ടാമത് എഡിഷന്റെ രജിസ്ട്രേഷൻ ആരംഭിച്ചു

uae
  •  2 months ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി; റിപ്പോര്‍ട്ടില്‍ ആര്‍എസ്എസ് കൂടിക്കാഴ്ചയും 

Kerala
  •  2 months ago
No Image

സമസ്ത പ്രാർത്ഥന ദിനം നാളെ

organization
  •  2 months ago