HOME
DETAILS

2019ല്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടത്

  
backup
January 15 2019 | 19:01 PM

2019%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d

#ആസിഫ് കുന്നത്ത്
9847503960


എല്ലാ വര്‍ഷവും ജനുവരി 15 സാന്ത്വന പരിപാലന ദിനമായി ആചരിച്ചുവരുന്നു. സാന്ത്വന കാരുണ്യ പരിപാലനം വ്യക്തിയുടെ മൗലികാവകാശമാണ്. അല്ലാതെ ആരുടെയും ഔദാര്യത്തില്‍നിന്ന് കിട്ടേണ്ട സൗജന്യമല്ല. ദേശത്തോടും സമൂഹത്തോടും സഹജീവികളോടും ഒരാള്‍ക്ക് എന്തെങ്കിലും താല്‍പര്യമോ കാരുണ്യമോ ഉണ്ടാവാന്‍ തുടങ്ങുന്നിടത്തു നിന്നാണ് ഒരു രാഷ്ട്രീയ, സാമൂഹ്യ പ്രവര്‍ത്തകന്‍ ജന്മമെടുക്കുന്നത്. എന്നാല്‍ അങ്ങനെ ജന്മമെടുത്ത പ്രവര്‍ത്തകന്‍ തന്റെ പ്രവര്‍ത്തനത്തിന്റെ ചില ഘട്ടങ്ങള്‍ക്കു ശേഷം അധികാര രാഷ്ട്രീയത്തിലും സ്വാര്‍ഥതയിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അവിടെ സകല മൂല്യങ്ങളെയും ബലി കൊടുക്കുകയോ തള്ളിപ്പറയുകയോ ചെയ്യുന്നു.സമൂഹത്തിന്റെ, അഥവാ രാഷ്ട്രത്തിന്റെ വേദനയില്‍ മനസു നീറാത്തവനെ പൊതുപ്രവര്‍ത്തകന്‍ എന്ന് വിളിക്കുക പ്രയാസകരമാണ്.
ക്രിയാത്മകവും പ്രയോജനപ്രദവും ഫലദായകവുമായ പൊതുപ്രവര്‍ത്തനം സമൂഹത്തിലെ സഹജര്‍ക്കായി അവരുടെ വേദനയിലും കഷ്ടപ്പാടിലും അവരോടൊത്തു ചേര്‍ന്നു പ്രവര്‍ത്തിക്കുക എന്നതാണ്. സമൂഹത്തിന്റെ ഏറ്റവും താഴേക്കിടയില്‍നിന്ന് വളര്‍ന്നുവന്നതു കൊണ്ട് ദാരിദ്ര്യം, രോഗം, അവശത, ഏകാന്തത തുടങ്ങിയവ കൊണ്ട് നേരിടുന്ന വൈഷമ്യങ്ങള്‍ കൃത്യമായി മനസിലാക്കുകയും അവര്‍ക്കിടയില്‍ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്നവനെ തന്നെയാണ് സമൂഹം ഹൃദയം കൊണ്ട് സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന് വിളിക്കുക. അതുകൊണ്ടു തന്നെയാണ് മദര്‍ തെരേസയെയും ഗാന്ധിജിയെയും പോലുള്ളവര്‍ അത്തരക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചതും അവരെ ജനങ്ങള്‍ മഹാത്മാക്കളെന്നു വിളിക്കുന്നതും.
അധികാര രാഷ്ട്രീയ വടംവലിയില്‍ മാത്രം മുഴുകി തെരഞ്ഞെടുപ്പു കാലത്തു മാത്രം ജനങ്ങളിലേക്കിറങ്ങിച്ചെന്ന് പാര്‍ട്ടിയെ ജയിപ്പിക്കാന്‍ കഴിയുന്ന കാലമൊക്കെ പോയെന്ന് രാഷ്ട്രീയപ്പാര്‍ട്ടികളും നേതാക്കളും തിരിച്ചറിയണം. ജനങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കി അവര്‍ക്ക് താങ്ങായും തണലായും അവരിലൊരാളായി പ്രവര്‍ത്തകരും നേതാക്കളും ഉണ്ടായാല്‍ മാത്രമേ അര്‍ഹിക്കുന്ന രീതിയിലുള്ള അംഗീകാരം രാഷ്ട്രീയ കക്ഷികള്‍ക്ക് കരഗതമാവുകയുള്ളൂ എന്നതാണെന്റെ വ്യക്തിപരമായ അനുഭവം. മഹാന്മാരായ പഴയകാല നേതാക്കളും ഇന്നത്തെ ചില മുതിര്‍ന്ന നേതാക്കളും ഒക്കെ സമരതീക്ഷ്ണവും സംഭവബഹുലവുമായ ജീവിതത്തിനിടയിലും അശരണര്‍ക്കും ആലംബഹീനര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചതിന്റെ വലിയ അധ്യായം രൂപപ്പെടുത്തിയത് നമുക്ക് മനസിലാക്കാന്‍ സാധിക്കും. അത്തരമൊരു പ്രവര്‍ത്തന ശൈലി ഇടക്കാലത്ത് നമുക്കിടയില്‍നിന്ന് അന്യംനിന്നു പോയത് ഗൗരവത്തോടെ കാണണം. ചെറിയ ഒരു പദവിയിലെത്തുമ്പോഴേക്കും സാധാരണ ജനങ്ങള്‍ക്കിടയിലുള്ള പ്രവര്‍ത്തനം മാത്രമല്ല ബസില്‍ യാത്ര ചെയാന്‍ പോലും അഭിനവ നേതാക്കള്‍ തയാറല്ല എന്നതാണ് യാഥാര്‍ഥ്യം. അത്രമാത്രം ജനങ്ങളില്‍ നിന്നവര്‍ അകന്നുപോകുന്നു.
ഒരാള്‍ പൊതുജീവിതത്തിനു തുടക്കമിടേണ്ടത് താന്‍ വളര്‍ന്ന നാടിന്റെയോ സമൂഹത്തിന്റെയോ കഷ്ടതയ്‌ക്കോ ബലഹീനതയ്‌ക്കോ അവകാശ നിഷേധത്തിനെതിരേയോ അവകാശ സംരക്ഷണത്തിനു വേണ്ടിയോ അങ്ങനെ ഏതെങ്കിലുമൊരു കൃത്യമായ ലക്ഷ്യത്തിനു വേണ്ടി നിതാന്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയും സംഘടിപ്പിച്ചും തന്നെയാവണം. അല്ലാതെ യാതൊരു ലക്ഷ്യബോധവുമില്ലാതെ മറ്റാര്‍ക്കെങ്കിലും വേണ്ടി അവരുടെ പാവയോ ശിങ്കിടിയോ ആയി സ്വാര്‍ഥ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയാവാന്‍ പാടില്ല. പരിപൂര്‍ണമായ ലക്ഷ്യബോധവും ഇച്ഛാശക്തിയും സാമൂഹ്യബോധവും ഉത്തരവാദിത്തവുമുള്ള ഒരു നേതൃനിരയാണ് നാം സൃഷ്ടിച്ചെടുക്കേണ്ടത്. അതിനു കൃത്യമായ ആലോചനയില്‍ കൃത്യതയാര്‍ന്ന പരിശീലന പരിപാടികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
കാരുണ്യപ്രവര്‍ത്തനം തുടങ്ങേണ്ടത് ബൂത്ത് അഥവാ ബ്രാഞ്ച് കമ്മിറ്റികളില്‍ നിന്ന് തന്നെയാണ്. അതിനു കൃത്യമായ മാര്‍ഗനിര്‍ദേശം മേല്‍ഘടകത്തില്‍നിന്ന് കൊടക്കുകയും ഉത്തരവാദപ്പെട്ട നേതാക്കളെ ചുമതലയേല്‍പ്പിക്കുകയും വേണം. ജനങ്ങളുടെ ദൈനംദിന പ്രശ്‌നങ്ങളില്‍ അവരോടൊപ്പം, അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയാറുള്ളവരോട് ഐക്യപ്പെടാനാണ് സാധാരണയായി അവരാഗ്രഹിക്കുക. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനോ അധികാരത്തിനോ വേണ്ടി മാത്രമുള്ള സംഘടനയും പ്രവര്‍ത്തനവുമല്ലെന്നും നാടിന്റെയും ജനത്തിന്റെയും സകല പ്രശ്‌നങ്ങളിലും നിരന്തര ഇടപെടല്‍ നടത്താന്‍ പ്രാപ്തരായവരാണെന്നും ജനങ്ങള്‍ക്കു ബോധ്യം വരണം. അതിന് അടിമുടി മാറ്റം അനിവാര്യമാണ്. അതു കേവലം ഭൗതിക മാറ്റമല്ല. ആരെങ്കിലും മാറി മറ്റൊരാളെ സ്ഥാനത്തിരുത്തുക എന്ന നിലയിലുള്ള മാറ്റമല്ല പറയുന്നത്. നേരത്തെ ചിന്തിച്ചുറപ്പിച്ച പതിവു ശൈലിയില്‍നിന്ന് നമ്മുടെ മനസിനെയും അതുവഴി പൊതുപ്രവര്‍ത്തന ശൈലിയെയും മാറ്റി കൂടുതല്‍ അര്‍ഥവത്താക്കുകയാണ് ചെയ്യേണ്ടത്.
അധികാരമെന്ന അപ്പക്കഷണത്തിനു മാത്രം വാ തുറക്കുന്നവരായി മാറിപ്പോവാതെ ജനങ്ങളുടെ സര്‍വ വിഷയങ്ങളിലും കൃത്യമായി ഇടപെടുകയും അവരുടെ വക്കാലത്ത് ഏറ്റുവാങ്ങി നിരന്തര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുമായി പ്രവര്‍ത്തകര്‍ മാറണം. അത്തരം പ്രവര്‍ത്തകര്‍ ഉയര്‍ന്നുവരുന്നതിന് കാരുണ്യ രംഗത്ത് സജീവ സാന്നിധ്യമര്‍പ്പിക്കാന്‍ അവരെ പ്രാപ്തരാക്കണം. കാരുണ്യ പ്രവര്‍ത്തനങ്ങളെയും പ്രവര്‍ത്തകരെയും ഹൃദയം കൊണ്ടാണ് ജനം സ്വീകരിക്കുന്നത്. ജനങ്ങളുടെ വിഷയങ്ങളിലും പ്രയാസങ്ങളിലും വൈഷമ്യങ്ങളിലും എന്തെങ്കിലുമൊക്കെ ചെയ്യുന്നവരെയാണ് ജനങ്ങള്‍ കൂടുതല്‍ നെഞ്ചോടു ചേര്‍ത്തുപിടിക്കുകുന്നത്.
കാരുണ്യ കേന്ദ്രങ്ങളും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പൊതുസമൂഹത്തിനു നല്‍കുന്നത് സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും മഹനീയ സന്ദേശമാണ്. ഇന്നത്തെ പ്രത്യേക സാമൂഹ്യ, രാഷ്ട്രീയ പശ്ചാത്തലത്തില്‍ കാരുണ്യ പ്രവര്‍ത്തകരും അത്തരം കൂട്ടായ്മകളും സ്ഥാപനങ്ങളും നാട്ടിലവശേഷിക്കുന്ന സുമനസുകള്‍ക്ക് പ്രത്യാശയുടെ ഏക തുരുത്താണ്. വ്യാപകമായിമാറിയ മാറാരോഗങ്ങളും താങ്ങാന്‍ കഴിയാവുന്നതിനപ്പുറമുള്ള ചികിത്സാ ചെലവും ഇന്ന് നമ്മുടെ സമൂഹം അനുഭവിക്കുന്ന ഏറ്റവും പ്രാധാന്യമേറിയ സാമൂഹ്യ പ്രതിസന്ധിയാണെന്നതില്‍ തര്‍ക്കമില്ല. ഈ രംഗത്ത് കഴിയാവുന്നതെല്ലാം ചെയ്യുക എന്നതാണ് പൊതുപ്രവര്‍ത്തകരുടെ പരമപ്രധാന കര്‍ത്തവ്യം.
മാരകരോഗങ്ങള്‍ പിടിപെട്ട് സാമ്പത്തിക ബുദ്ധിമുട്ടുകളാല്‍ മതിയായ ചികിത്സ കിട്ടാതെ എത്രയെത്ര പേരാണ് മരിച്ചുവീഴുന്നത്. എത്രയെത്ര പേര്‍ ജീവിതകാലം മുഴുവന്‍ കട്ടിലിലാവുന്നു. അതുപോലെ തന്നെയാണ് ചികിത്സാ കൊള്ളയും. അതിനെയും അതിന്റെ എല്ലാ വശങ്ങളെയും അര്‍ഹിക്കുന്ന രീതിയില്‍ തന്നെ കാണാനും അതില്‍ കൃത്യമായി ഇടപെടാനും ഏതൊരു സാമൂഹ്യ, രാഷ്ട്രീയ പ്രവര്‍ത്തകനും ധാര്‍മിക ബാധ്യതയുണ്ട്. ചികിത്സാ ചെലവിന്റെ പേരിലുള്ള കൊള്ള കാരണം ആകെയുള്ള കിടപ്പാടം വരെ വിറ്റ് ചികിത്സയ്ക്കു പണം മതിയാവാതെ സമൂഹത്തിനു മുന്നില്‍ കൈ നീട്ടാന്‍ വിധിക്കപ്പെട്ട നിരവധിയാളുകളെ നമ്മുടെ പരിസരങ്ങളില്‍ കാണാന്‍ സാധിക്കും. ഇതിനെയൊന്നും അഭിസംബോധന ചെയ്യാതെ ഒരു പൊതുപ്രവര്‍ത്തകനു കടന്നു പോകാന്‍ കഴിയുമോ? അങ്ങനെയുള്ളവരെ പൊതുപ്രവര്‍ത്തകരെന്ന് വിളിക്കാമോ?

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago
No Image

തൊഴില്‍, താമസ വിസനിയമ ലംഘനം;  ഒരാഴ്ചക്കിടെ നാടുകടത്തിയത് 350 വിദേശ തൊഴിലാളികളെ

oman
  •  a month ago
No Image

കരിപ്പൂരിൽ വ്യാജ ബോംബ് ഭീഷണി; സന്ദേശമയച്ച പാലക്കാട് സ്വദേശി പിടിയിൽ

latest
  •  a month ago