സാധാരണക്കാര്‍ക്ക് ബി.ജെ.പിയെ കൊണ്ട് ഒരു ഉപകാരവും ഉണ്ടായിട്ടില്ല, നല്കിയതെല്ലാം പൊള്ളയായ വാഗ്ദാനങ്ങള്‍- ബാഗല്
ചത്തീസ്ഗഡ്: പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണ് ബി.ജെ.പി ജനങ്ങള്‍ക്ക് നല്‍കിയതെന്ന് ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്. ബി.ജെ.പിയെ കൊണ്ട് സാധാരണക്കാര്‍ക്ക് ഒരു പ്രയോജയനവുമുണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ബി.ജെ.പിയെക്കൊണ്ട് രാജ്യത്തെ സാധാരണക്കാര്‍ക്ക് ഒരു പ്രയോജനവുമുണ്ടായിട്ടില്ല. രാജ്യത്തെ കര്‍ഷകര്‍ ഇപ്പോഴും പ്രതിസന്ധിയിലാണ്.യുവജനങ്ങള്‍ക്ക് ജോലിയില്ല. പണപ്പെരുപ്പം എക്കാലത്തേയും ഉയര്‍ന്ന നിരക്കിലാണ്. വെറും പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണ് ബി.ജെ.പി ജനങ്ങള്‍ക്ക് നല്‍കിയത്'- ബാഗല് പറഞ്ഞു.
ബി.ജെ.പി എപ്പോഴും ഹിന്ദുക്കളക്കുറിച്ചും മുസ് ലിങ്ങളെക്കുറിച്ചുംമാത്രമാണ് സംസാരിക്കുന്നത്. ഇപ്പോഴവര്‍ സംസാരിക്കുന്നത് പൗരത്വ ഭേദഗതിയെക്കുറിച്ചും എന്‍.പി.ആറിനെക്കുറിച്ചും എന്‍.ആര്.സിയെക്കുറിച്ചും മാത്രമാണ്. എന്‍.പി ആറില്‍ അവര്‍ രക്ഷിതാക്കളുടെ സര്‍ട്ടിഫിക്കറ്റ് ചോദിക്കുന്നു. രക്ഷിതാക്കള്‍ നിരക്ഷരാണെങ്കില് എന്തുചെയ്യും? അവരെങ്ങനെ രേഖകള്‍ ഹാജരാക്കും? ബി.ജെ.പി സമൂഹത്തില്‍ വിഭജനം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെജ്രിവാള് അഞ്ചു വര്‍ഷം കൊണ്ട് ഡല്‍ഹിയില്‍ ചെയ്തത് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒരു വര്‍ഷം കൊണ്ട് ഛത്തിസ്ഗഡില്‍ ചെയതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."