HOME
DETAILS
MAL
ചൈനയിലേക്ക് സഊദി യാത്രാ നിരോധനം ഏർപ്പെടുത്തി
backup
February 06 2020 | 11:02 AM
റിയാദ്: കൊറോണ വൈറസ് മരണങ്ങൾ വ്യാപകമായ സാഹചര്യത്തിൽ ചൈനയിലേക്കുള്ള യാത്രക്ക് സഊദി നിരോധനമേർപ്പെടുത്തി. സഊദി പൗരന്മാരെ കൂടാതെ സഊദിയിൽ അധിവസിക്കുന്ന വിദേശികൾക്കും നിരോധനം ബാധകമാണെന്ന് സഊദി വാർത്താ ഏജൻസി എസ് പി എ റിപ്പോർട്ട് ചെയ്തു. നിരോധനം മറികടന്ന് ചൈനയിലേക്ക് യാത്ര പോകുന്നവർക്ക് നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. നിരോധനം ലംഘിച്ച് വിദേശികളിൽ ആരെങ്കിലും ചൈന സന്ദർശിച്ചതായി കണ്ടെത്തിയാൽ അവർക്ക് സഊദിയിലേക്കുള്ള പ്രവേശനം സാധ്യമല്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു. അനിയന്ത്രിതമായി കൊറോണ വൈറസ് ബാധ നിരക്ക് ഉയരുകയും മരണ നിരക്ക് ഉയരുകയും ചെയ്തതോടെയാണ് കടുത്ത നടപടികളുമായി സഊദി ഭരണകൂടം രംഗത്തെത്തിയത്. സമാനമായ നടപടികളുമായി മറ്റു ജി സി സി രാജ്യങ്ങളും രംഗത്തെത്തിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."