ആരാധനാലയങ്ങളിലെ ഭക്ഷ്യവിതരണം: ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കണം
കോഴിക്കോട്: ആരാധനാലയങ്ങളില്‍ ഭക്ഷ്യവസ്തുക്കളുടെ നിര്‍മാണവും വിതരണവും ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമ മാനദണ്ഡങ്ങള്‍ പാലിച്ചാകണമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ പി.കെ ഏലിയാമ്മ. ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന എല്ലാ ആരാധനാലയങ്ങളും ഭക്ഷ്യസുരക്ഷാ ലൈസനന്‍സ് അല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമായും എടുക്കണം.
ലൈസന്‍സ് നേടാതെയുള്ള ഭക്ഷണ വസ്തുക്കളുടെ നിര്‍മാണവും വില്‍പനയും ആറുമാസം വരെ തടവും അഞ്ചു ലക്ഷം രൂപ പിഴയും ചുമത്താവുന്ന കുറ്റമാണ്. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ മുന്നറിയിപ്പില്ലാതെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു.
ഭക്ഷ്യസുരക്ഷാ ലൈസന്‍സ് രജിസ്‌ട്രേഷന്‍ നേടുന്നതിനായി സ്ഥാപനത്തിന്റെ ഭക്ഷ്യനിര്‍മാണ, വിപണന, വിതരണ ചുമതലയുള്ളയാളുടെ തിരിച്ചറിയല്‍ രേഖ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ ലൈസന്‍സ് എന്നിവ സഹിതം അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. 100 രൂപയാണു ഫീസ്. ഫോണ്‍: 8943346191.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."