പിണറായിയുടെ വാക്കുകള്‍ രാജ്യസഭയില്‍ ആയുധമാക്കി മോദി; 'തീവ്രവാദ സംഘടനകള്‍ നുഴഞ്ഞുകയറി' എന്ന വാദമാണ് രാജ്യസഭയില്‍ പിടിവള്ളിയാക്കിയത്
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ എസ്.ഡി.പി.ഐക്കെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യസഭയില്‍ പിടിവള്ളിയാക്കി നരേന്ദ്ര മോദി. പൗരത്വനിയമ ഭേദഗതിക്കെതിരായ മഹല്ല് കമ്മിറ്റികളുടെ പ്രക്ഷോഭങ്ങളില്‍ തീവ്രവാദ സംഘടനകള്‍ നുഴഞ്ഞുകയറുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ വാദമാണ് നരേന്ദ്ര മോദി രാജ്യസഭയില്‍ പരാമര്‍ശിച്ചത്.
കേരളത്തില്‍ അനുവദിക്കാത്തതിനെ ഡല്‍ഹിയില്‍ അനുവദിക്കുന്നതെന്തിനാണെന്ന് ഈ വാദത്തെ ചൂണ്ടിക്കാട്ടി മോദി ചോദിച്ചു. അതേ സമയം മോദിയുടെ ഈ പരാമര്‍ശനത്തിനെതിരേ ഇടത് എം.പി കെ.കെ രാഗേഷ് രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നു. നിയമസഭാ സമ്മേളനത്തിനിടെ കഴിഞ്ഞ മൂന്നിനാണ പിണറായി വിജയന്‍ വിവാദ പരാമര്‍ശം നടത്തിയത്.
''മഹല്ല് കമ്മിറ്റികള്‍ ധാരാളം പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുണ്ട്. ആ പ്രക്ഷോഭങ്ങളെല്ലാം സമാധാനപരമായി നടത്താന്‍ സാധിച്ചിട്ടുണ്ട് എന്നാല്‍ അവിടെ മനസ്സിലാക്കേണ്ട മറ്റൊരു വസ്തുത എസ്.ഡി.പി.ഐയുമായി ബന്ധപ്പെട്ടതാണ്. തീവ്രവാദപരമായി ചിന്തിക്കുന്ന ഈ വിഭാഗത്തില്‍പ്പെട്ടവര്‍ ചിലയിടത്ത് നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അത്തരം കാര്യങ്ങള്‍ക്കെതിരേ പൊലിസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായിട്ടുണ്ടാകും''. ഇതായിരുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന. ഈ പരാമര്‍ശത്തിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."