HOME
DETAILS

ഇല്ലാത്ത പൂച്ചയെ ഇരുട്ടില്‍ തപ്പുന്നവര്‍

  
backup
February 06 2020 | 20:02 PM

friday-special-2020

 


'ആള്‍ക്കൂട്ടത്തില്‍ സുശീലാ കുമാരിയുടെ മൂക്കുത്തിയും ഗോപിപ്പൊട്ടും കാണുമ്പോള്‍ ആന്റണിയുടെ ഉള്ളില്‍ ഒരാനന്ദം. ആന്റണിയുടെ ലേശം കഷണ്ടി തുടങ്ങിയ തലയും ജനസേവനം ചെയ്തു വാടിത്തളര്‍ന്ന മുഖവും കാണുമ്പോള്‍ സുശീലാകുമാരിക്ക് ഒരു ഇണ്ടല്‍. എങ്കിലും പ്രേമം പൊട്ടിമുളച്ചത് വളരെ കൃത്യമായ ഒരു നിമിഷത്തിലായിരുന്നു... ആന്റണി വല്ലാതെ തരളിതനായി. ആ നേരത്ത്, കൃത്യമായും ആ നേരത്ത്, ഏതു ചാനലിലെ ഏതു ബുള്ളറ്റിനാണ് എന്നോര്‍ക്കുന്നില്ലെങ്കിലും അനിവാര്യമായത് സംഭവിച്ചു. അതു പൊട്ടിവിടര്‍ന്നു. അതെ, പ്രേമം. വിടര്‍ന്നുപോയതിനെ തിരികെ മുകുളമാക്കാന്‍ ഒരു സത്യഗ്രഹത്തിനും ഒരു നിരാഹാര സമരത്തിനും കഴിയുകയില്ലതന്നെ. ( ആനപ്പുരയ്ക്കല്‍ കേശവപിള്ള മകന്‍ കഥകള്‍: കെ.ആര്‍ മീര)


പ്രണയം മൊട്ടിടുന്നതും പൂക്കുന്നതും കായ്ക്കുന്നതും യാദൃച്ഛികങ്ങളാണ്. അതിരുകളില്ലാത്ത സൗഹൃദങ്ങളും നിയന്ത്രണങ്ങളില്ലാത്ത ഇടപഴകലുകളും വ്യാപകമാകുന്ന സാഹചര്യങ്ങളില്‍ സ്വാഭാവികതയ്ക്കപ്പുറമുള്ള ബന്ധങ്ങളുടെ വളര്‍ച്ചയും വികാസവുമുണ്ടാകുന്നു. അവിടെ ജാതിയോ ജാതകമോ നോക്കിയല്ല ഹൃദയബന്ധങ്ങള്‍ വിത്തിടുന്നത്. മുസ്‌ലിം പെണ്‍കുട്ടികള്‍ അന്യമതസ്ഥരുടെ കൂടെയോ മതമില്ലാത്തവരുടെ കൂടെയോ ഒളിച്ചോടി വരന്റെ വിശ്വാസാചാരങ്ങളെ ആശ്ലേഷിക്കുന്ന ഏറെ സംഭവങ്ങളുണ്ടായിട്ടുണ്ട്. അന്യ മതങ്ങളിലെ പെണ്‍കുട്ടികള്‍ മുസ്‌ലിം യുവാക്കളെ പ്രണയിച്ച് ഇസ്‌ലാം സ്വീകരിക്കുന്ന സംഭവങ്ങളും സ്വാഭാവികമായും ഉണ്ടാകുന്നു. എന്നാല്‍ അതിന്റെ സാഹചര്യങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഏകമതമായ ഇസ്‌ലാമാണ് ഇക്കാര്യത്തില്‍ കുരിശിലേറ്റപ്പെടുന്ന മതം എന്നതാണ് വലിയ വിരോധാഭാസം.
വിവാഹത്തിന് ശേഷമുള്ള പ്രണയത്തെ ഇസ്‌ലാം വളരെയേറെ പ്രോത്സാഹിപ്പിക്കുമ്പോള്‍ മുസ്‌ലിം യുവതിയെപ്പോലും വിവാഹത്തിനു മുമ്പ് പ്രണയിക്കുവാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. വിവാഹപൂര്‍വ പ്രണയബന്ധങ്ങളെയാകട്ടെ വ്യഭിചാരത്തിലേക്കുള്ള മാര്‍ഗങ്ങളിലൊന്നായാണ് ഇസ്‌ലാം കണക്കാക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക: 'നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ച് പോകരുത്. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു'(17:32). വ്യഭിചരിക്കരുത് എന്ന് പറയാതെ, അതിനെ സമീപിക്കരുതെന്ന അല്ലാഹുവിന്റെ പരാമര്‍ശം വളരെ ശ്രദ്ധേയമാണ്. വ്യഭിചാരത്തിലേക്ക് നയിക്കുന്നതോ, അതിന് വഴിവെക്കുന്നതോ ആയ എല്ലാ കാര്യവും വര്‍ജിക്കണമെന്നാണിതിന്റെ താല്‍പര്യം. അന്യ സ്ത്രീയെ വികാരപൂര്‍വം നോക്കലും കേള്‍ക്കലും സഹവസിക്കലുമെല്ലാം വ്യഭിചാരമായി കാണുക വഴി അതിലേക്ക് നയിക്കുന്ന മുഴുവന്‍ മാര്‍ഗങ്ങളുടെയും കവാടങ്ങള്‍ ഇസ്‌ലാം കൊട്ടിയടച്ചിട്ടുണ്ട്.


വിശുദ്ധ ഖുര്‍ആന്‍ അന്നൂര്‍ അധ്യായം 30,31 വചനങ്ങള്‍ ഇങ്ങനെയാണ്: '(നബിയേ) അങ്ങ് സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ വിശുദ്ധമായിട്ടുള്ളത്. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും അങ്ങ് പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ(24 :30,31). നബി (സ്വ) പറയുന്നു: 'മനുഷ്യന്റെ ഓരോ ശരീരഭാഗത്തിനും വ്യഭിചാരത്തില്‍ പങ്ക് നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. കണ്ണിന്റെ വ്യഭിചാരം നോട്ടവും കാതിന്റേത് കേള്‍വിയും കയ്യിന്റേത് പിടുത്തവും കാലിന്റേത് നടത്തവും നാവിന്റേത് സംസാരവുമാണ്. മനസ്സ് കൊതിക്കുന്നു; ലൈംഗികാവയവം അതിനെ സാക്ഷാല്‍കരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നു'. (അബൂദാവൂദ്). 'ഒരു പുരുഷനും അന്യ സ്ത്രീയുമായി തനിച്ചാകരുത്' (ബുഖാരി). അത്തരം സാഹചര്യങ്ങളില്‍ മൂന്നാമനായി പിശാചുണ്ടാകുമെന്നും നബി (സ്വ) ഉണര്‍ത്തി (അഹ്മദ്, തിര്‍മിദി).


ലക്ഷ്യം മാത്രം നന്നായാല്‍ പോരാ മാര്‍ഗവും നന്നാവണമെന്നാണ് ഇസ്‌ലാമിന്റെ പോളിസി. പൂര്‍ണാര്‍ത്ഥത്തിലെ വിശുദ്ധി അതിന്റെ മുഖമുദ്രയാണ്. കാപട്യം ഒരു നിലയ്ക്കും ഇസ്‌ലാം പൊറുപ്പിക്കുന്നില്ല. പുറമെ പ്രണയവും ഉള്ളില്‍ മതപരിവര്‍ത്തനവുമെന്ന ചിന്താഗതി വഞ്ചനയാണ്, കാപട്യമാണ്. അതിനാല്‍ ഇസ്‌ലാമിന്റെ ബാലപാഠമെങ്കിലും അറിയുന്ന ആരും 'ലൗ ജിഹാദ്'നു ഇസ്‌ലാമിക് ടച് ആരോപിക്കില്ല.


കൃത്യമായ ബോധ്യത്തിന്റെയടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ടതാണിസ്‌ലാം. അതിനാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമെന്നത് ഇസ്‌ലാം അംഗീകരിക്കുന്നില്ല. മതത്തിന്റെ പ്രബോധനത്തിനായി വന്ന പ്രവാചകന്മാരില്‍ നിക്ഷിപ്തമായിരുന്ന ബാധ്യത മതപ്രചാരണം മാത്രമായിരുന്നുവെന്നും നിര്‍ബന്ധിച്ച് മതം മാറ്റുകയായിരുന്നില്ലെന്നുമുള്ള വസ്തുത ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്: 'എന്നാല്‍ ദൈവദൂതന്മാരുടെ മേല്‍ സ്പഷ്ടമായ പ്രബോധനമല്ലതെ വല്ല ബാധ്യതയുമുണ്ടോ' (16:36). 'അങ്ങയുടെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ച് വിശ്വസിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ സത്യവിശ്വാസികളാകുവാന്‍ അങ്ങ് അവരെ നിര്‍ബന്ധിക്കേണ്ടതില്ല (10:99). 'അതിനാല്‍ (നബിയേ) അങ്ങ് ഉല്‍ബോധിപ്പിക്കുക. അവിടന്ന് ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു. അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവരല്ല'(88:21,22). പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ളതാവുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ'(18:29). 'മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു' ( 2:256).


ഇബ്‌നു കസീര്‍ (റ) തന്റെ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥത്തില്‍ ഇപ്രകാരം എഴുതി: 'ഇസ്‌ലാം മതത്തില്‍ പ്രവേശിക്കുവാന്‍ നിങ്ങള്‍ ആരെയും നിര്‍ബന്ധിക്കരുത്. കാരണം അതിന്റെ ലക്ഷ്യങ്ങളും തെളിവുകളും വ്യക്തമാണ്. അതില്‍ പ്രവേശിക്കുവാന്‍ നിര്‍ബന്ധിക്കേണ്ട ആവശ്യമില്ല. എന്നാല്‍ അല്ലാഹു ആരെയെങ്കിലും ഇസ്‌ലാമിലേക്ക് വഴിചേര്‍ക്കുകയും അവന്റെ ഹൃദയത്തിനു വികാസം നല്‍കുകയും അവന്റെ അന്തര്‍ദൃഷ്ടിക്ക് പ്രകാശം നല്‍കുകയും ചെയ്യുന്ന പക്ഷം അവന്‍ അതില്‍ വ്യക്തമായ തെളിവോടെത്തന്നെ പ്രവേശിച്ചുകൊള്ളും. ആരുടെ അന്തര്‍ദൃഷ്ടിക്ക് അല്ലാഹു അന്ധത നല്‍കുകയും അവന്റെ കേള്‍വിക്കും കാഴ്ചക്കും മുദ്ര വെക്കുകയും ചെയ്തുവോ അവന്‍ നിര്‍ബന്ധത്തിനും ബലാല്‍ക്കാരത്തിനും വിധേയനായിക്കൊണ്ട് മതത്തില്‍ പ്രവേശിക്കുന്നതില്‍ അവന് പ്രയോജനമില്ല'.


നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ ഇസ്‌ലാമിക മാനം തിരിച്ചറിയാത്തവരല്ല കേരള ജനത. ജാതി, മത ഭേദമന്യേ സൗഹാര്‍ദത്തില്‍ കഴിയുന്ന ഇന്ത്യന്‍ ജനതയെ തമ്മിലടിപ്പിക്കാനുള്ള കൊണ്ട്പിടിച്ച ഇസ്‌ലാമോഫോബിക് അജണ്ടകളുടെ ഭാഗമായി മെനഞ്ഞെടുക്കപ്പെട്ട പല തന്ത്രങ്ങളില്‍ ഒന്നായിരുന്നു 'ലൗ ജിഹാദ്'. അതിന്റെ ഉറവിടങ്ങള്‍ എന്തിനാണോ അങ്ങനെയൊരു ഇല്ലാക്കഥ മെനഞ്ഞത് അതിന്റെ ഫലം അവര്‍ നേടുകതന്നെ ചെയ്തു. മുസ്‌ലിംകളായ സഹപ്രവര്‍ത്തകരെയും സഹപാഠികളെയും സംശയമുനയില്‍ സമൂഹം നോക്കിക്കണ്ടു. മിശ്ര വിവാഹങ്ങള്‍ സാര്‍വത്രികമായ ഒരു നാട്ടില്‍ വരന്മാര്‍ മുസ്‌ലിംകളാവുന്നിടത്ത് പ്രശ്‌നങ്ങള്‍ ഉടലെടുത്തു. കാമുകന്മാരെ ജിഹാദികളെന്ന് മുദ്രകുത്തി ആള്‍ക്കൂട്ടകൊലകള്‍ വരെ നടന്നു. എന്നാല്‍ ഇതേ സമയം മുസ്‌ലിം പെണ്‍കുട്ടികളെ പ്രണയം നടിച്ച് ഗര്‍ഭിണികളാക്കാന്‍ ഫാസിസ്റ്റ് സന്യാസിമാരുടെ പ്രസംഗങ്ങളും അതിനു ഓരം പിടിച്ചുള്ള കടത്തിക്കൊണ്ട് പോകലുകളും മറുവശത്തു സാര്‍വത്രികമായി നടന്നു. കള്ളന് രക്ഷപ്പെടാനുള്ള മാര്‍ഗം 'ഇതാ കള്ളന്‍ വരുന്നേ' എന്ന് വിളിച്ചുപറഞ്ഞു മുന്നില്‍ ഓടുകയാണ് എന്ന് പറഞ്ഞപോലെ സംഘ്പരിവാരത്തിന്റെ ഗൂഢനീക്കങ്ങള്‍ക്കെതിരേ വായടപ്പിക്കാനുള്ള പ്രചാര വേലയായും വിലയിരുത്തപ്പെട്ടു.


പതിറ്റാണ്ടിലേറെക്കാലമായി പ്രാദേശികവും ദേശീയവുമായ ഇത്രയധികം ഏജന്‍സികള്‍ ഭൂതക്കണ്ണാടി വച്ച് അന്വേഷിച്ചതും ഒരു തരിമ്പും തെളിവില്ലെന്ന് കണ്ട് വഴിയില്‍ തള്ളിയതുമായ നനഞ്ഞ പടക്കമാണ് സിറോ മലബാര്‍ സഭ പൊട്ടിക്കാന്‍ ശ്രമിച്ച് അപഹാസ്യരായത്. സഭ വിശ്വാസികളോട് അടിയന്തരമായി മറുപടി പറയേണ്ട സുപ്രധാന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനും ഭരണകൂട പ്രീതി പിടിച്ച് പറ്റാനും അവര്‍ നടത്തിയ ശ്രമം പുതിയ പശ്ചാത്തലത്തില്‍ മീഡിയകള്‍ പൊളിച്ചടുക്കുകയുണ്ടായി.
ഒരുകാലത്ത് ലൗ ജിഹാദ് പ്രചാരണത്തിന്റെ അംബാസഡര്‍മാരായി സ്വയം അവരോധിതരായി സെന്‍സേഷണല്‍ സ്റ്റോറികളും സ്‌പെഷല്‍ കോളങ്ങളും ചെയ്ത് കാടടച്ച് വെടിവച്ചിരുന്നവര്‍ ഇന്ന് യാഥാര്‍ഥ്യം തിരിച്ചറിഞ്ഞതിനാല്‍ ആരോപണങ്ങള്‍ക്ക് തെളിവ് ഹാജരാക്കാന്‍ സഭയെ വെല്ലുവിളിക്കുന്നത് ചേതോഹര കാഴ്ചതന്നെ. ഏതായിരുന്നാലും ഇത്രയും നാള്‍ ഊതിവീര്‍പ്പിക്കപ്പെട്ട ലൗ ജിഹാദ് ബലൂണ്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ കുത്തിപ്പൊട്ടിച്ച സ്ഥിതിക്ക് അതിന്റെ പേരുപറഞ്ഞ് ഇനിയും ജനങ്ങളെ കബളിപ്പിക്കാനാവില്ലെന്നുറപ്പ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago
No Image

കട്ടൻചായയിൽ പൊള്ളി; ഉത്തരം േതടി സി.പി.എം

Kerala
  •  a month ago
No Image

അടഞ്ഞുകിടക്കുന്ന സർക്കാർ കെട്ടിടങ്ങളുടെ കണക്കെടുപ്പ് ;  സംസ്ഥാന ഇന്റലിജൻസിന് പുതിയ പണി

Kerala
  •  a month ago