HOME
DETAILS
MAL
സി.ബി.ഐ: നാഗേശ്വര്‍ റാവുവിന് എതിരായ ഹരജി തിങ്കളാഴ്ച പരിഗണിച്ചേക്കും
backup
January 16 2019 | 05:01 AM
ന്യൂഡല്‍ഹി: സി.ബി.ഐയുടെ താത്കാലിക ഡയറക്റ്റര്‍ നാഗേശ്വര്‍ റാവുവിന്റെ നിയമനം ചോദ്യം ചെയ്ത് നല്കിയ ഹരജി സുപ്രിം കോടതി തിങ്കളാഴ്ച കേട്ടേക്കും. 'കോമ്മണ്‍ കോസ്' എന്ന സന്നദ്ധ സംഘടനയാണ് ഹരജി നല്‍കിയത്.
വെള്ളിയാഴ്ച ഹരജി കേള്‍ക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ അഭ്യര്‍ത്ഥിച്ചുവെങ്കിലും പരിഗണിച്ചില്ല.
തിങ്കളാഴ്ച കേള്‍ക്കുന്ന കാര്യം പരിഗണിക്കാം എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."