രണ്ടു വര്‍ഷത്തിനുള്ളില്‍ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരും: മന്ത്രി
കാട്ടാക്കട: ആരോഗ്യ രംഗത്തു മികച്ച മാറ്റങ്ങള്‍ രണ്ടു കൊല്ലത്തിനുള്ളില്‍ എന്നു ആരോഗ്യ സാമൂഹ്യ നീതി വകുപ്പ്് മന്ത്രി കെ.കെ ശൈലജ. കാട്ടാക്കട പുന്നംകരിക്കകത്തു ബഡ്‌സ് സ്‌കൂള്‍ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സമൂഹത്തില്‍ ഭിന്നശേഷി വലിയതോതില്‍ ഉണ്ട്. ജീവിത ശൈലിയുടെയോ കാലാവസ്ഥ വ്യത്യാനമോ ഒക്കെ ആകാം കാരണം. ഭിന്നശേഷി ജനിക്കുമ്പോള്‍ തന്നെ ഇതു കണ്ടു പിടിച്ചു ഇവ പരിപാലിച്ചു ഭേദമാക്കാന്‍ പറ്റുമോ എന്നതാണ് ചിന്തിക്കേണ്ടത്.
അനുയാത്ര ഉള്‍പ്പടെ വലിയ പദ്ധതിയാണ് ഭിന്നശേഷിക്കാര്‍ക്കായി ആസൂത്രം ചെയ്തിട്ടുള്ളത്. അനുയാത്രയോടൊപ്പം 22 മറ്റു പദ്ധതികളും ഉണ്ട്.അതില്‍ ആദ്യത്തേത് ഏര്‍ലി ഡിറ്റക്ഷന്‍ ആണ് .
ജനിച്ച ഉടനെ കുഞ്ഞിനെ പരിശോധിക്കുക. ജില്ലകളില്‍ മൂന്നു കോടി വീതം ചിലവഴിച്ചു ഡിസ്ട്രിക്ട് ഫാമിലി ഇന്റര്‍വന്‍ഷന്‍ സ്ഥാപിക്കുന്നു. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. ഇതിനു മുന്നോടിയായി 25 വാഹനങ്ങള്‍ ഇപ്പോള്‍ സംസ്ഥാനത്തുടനീളം സഞ്ചരിച്ചു തുടങ്ങി. ഇവര്‍ ഓരോ കേന്ദ്രങ്ങളില്‍ എത്തി പരിശോധന നടത്തും അവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും നല്‍കും. കൂടാതെ ഫാമിലി ഹെല്‍ത്ത് സെന്റ്ററുകളില്‍ പ്രത്യേക പരിശീലനം നല്‍കിയ നഴ്‌സുമാര്‍ ജനിച്ച ഉടന്‍ തന്നെ കുഞ്ഞുങ്ങളെ പരിശോധിക്കും.
രണ്ടു കൊല്ലം ആകുമ്പോള്‍ ഭിന്നശേഷിയുടെ കാര്യത്തില്‍ വല്യ മാറ്റം ഉണ്ടാക്കാന്‍ സര്‍ക്കാരിന് കഴിയും. ഇതിനുള്ളില്‍ ഇവര്‍ക്കയുള്ള റീഹാബിലിറ്റേഷന്‍ സെന്ററുകളും തുടങ്ങും.
വീടുകള്‍ക്കായി തദ്ദേശ സ്ഥാപനങ്ങള്‍ക്കു രണ്ടു മുതല്‍ പത്തു ലക്ഷം വരെ ഇതുവരെ കൊടുത്തു. എന്നാല്‍ ഇനി ആ രീതി മാറ്റി സാമൂഹിക നീതി വകുപ്പ് ജില്ലകള്‍ തോറും മാതൃക പകല്‍വീടു അത്യാധുനിക സജ്ജീകരണത്തോടെ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നു.
പാട്ടുപാടാനും, വിശ്രമിക്കാനും,വ്യായാമത്തിനും ഡോക്ടറെ കാണാനും എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയാകും ഇവ ഒരുക്കുന്നത്. ശേഷം ഈ മാതൃകയില്‍ അവശയമായവ വിവിധ ഇടങ്ങളില്‍ സ്ഥാപിക്കും എന്നും കെ.കെ ശൈലജ പറഞ്ഞു. കെ.എസ് ശബരീനാഥന്‍ എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ ഡോ.എ സമ്പത്തു എം.പി എം.എല്‍.എ ഐ.ബി. സതീഷ്, ഡോ. എ.സമ്പത്ത് എംപി മുഖ്യപ്രഭാഷണം നടത്തി.
പ്രഥമ അഡ്മിഷന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു നിര്‍വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാമചന്ദ്രന്‍, പങ്കജകസ്തൂരി എം.ഡി ഡോക്ടര്‍ ജെ. ഹരീന്ദ്രന്‍ നായര്‍, ഹാബിറ്റാറ്റ് എം.ഡി ജി.ശങ്കര്‍, സി ആര്‍ ഉദയകുമാര്‍ ഐ.എന്‍.സി (ഐ), മായാദേവി, വിജയദാസ് മണികണ്ഠന്‍ പഞ്ചായത്ത് സെക്രട്ടറി ജോസഫ് ബിജു എം കൃതജ്ഞത പറഞ്ഞു. വാര്‍ഡ് അംഗങ്ങള്‍, എസ്.എസ് അജിത കുമാരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് അംഗം മായാ ദേവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."