ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ എ.ബി.വി.പിക്കെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധ മാര്‍ച്ച്
ന്യൂഡല്‍ഹി: ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയുടെ അക്രമങ്ങള്‍ക്കെതിരെ ഡല്‍ഹി കോളേജ് ക്യാംപസില്‍ വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും പ്രതിഷേധ മാര്‍ച്ച്. രാംജാസ് കോളേജിലെ ഓള്‍ ഇന്ത്യ സ്റ്റുഡന്റസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സേവ് ഡല്‍ഹി യൂണിവേഴ്‌സിറ്റി എന്ന പേരില്‍ മാര്‍ച്ച്് നടന്നത്. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
ജെഎന്‍യു വിദ്യാര്‍ത്ഥി നേതാക്കളായ കനയ്യ കുമാറും ഷെഹല റാഷിദും വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് പിന്തുണയുമായെത്തി. എ.ബി.വി.പിയുടെ ഗുണ്ടായിസം അവസാനിപ്പിക്കണമെന്നും സ്വാതന്ത്ര്യം വേണമെന്നുമുള്ള മുദ്രാവാക്യങ്ങള്‍ മാര്‍ച്ചില്‍ അലയടിച്ചു. പ്രദേശത്ത് വന്‍ പൊലിസ് സന്നാഹമാണ് നിലയുറപ്പിച്ചത്.
ക്യാംപസില്‍ ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിനും ഷെഹല റാഷിദിനും സ്വീകരണം നല്‍കുന്നതിനെ ചൊല്ലി കഴിഞ്ഞ ആഴ്ച്ച എബിവിപി രാംജാസ് കോളേജില്‍ വ്യാപക അക്രമണം അഴിച്ചുവിട്ടിരുന്നു. തൊട്ടടുത്ത ദിനം ആക്രമണത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളേയും എബിവിപി പ്രവര്‍ത്തകര്‍ തല്ലിചതച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. ഇതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമായത്.
അതേസമയം, സമരത്തില്‍ പങ്കെടുക്കില്ലെന്ന് വിഷയം രാജ്യാന്തര ശ്രദ്ധയില്‍ക്കൊണ്ടുവന്ന ഗുര്‍മേഹര്‍ കൗര്‍ വ്യക്തമാക്കിയിരുന്നു.
എബിവിപി ആക്രമണത്തിന് ഇരകളായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."