HOME
DETAILS
MAL
പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 25 പവന് കവര്‍ന്നു
backup
February 07 2020 | 02:02 AM
കൂത്തുപറമ്പ് (കണ്ണൂര്‍): അഞ്ചരക്കണ്ടിക്കടുത്ത് മൈലാടിയില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 25 പവനോളം സ്വര്‍ണം കവര്‍ന്നു. ഇന്നലെ രാവിലെയാണ് കവര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. വീട്ടുടമ ബാലസുധനും ഭാര്യ റിട്ടയേര്‍ഡ് അധ്യാപിക കെ.എം സഹജയും കഴിഞ്ഞ 31ന് വീട് പൂട്ടി ബംഗ്ളൂരുവിലെ മകന്റെ വീട്ടിലേക്ക് പോയിരുന്നു.
ഇവര്‍ വീട് നോക്കാന്‍ ഏല്‍പ്പിച്ച അയല്‍വാസി ഇന്നലെ രാവിലെ തോട്ടം നനയ്ക്കാന്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് ശ്രദ്ധയില്‍പ്പെട്ടത്. വീടിന്റെ മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്തു അകത്തുകടന്ന മോഷ്ടാവ് അഞ്ച് കിടപ്പുമുറികളുടെ വാതിലുകളുടെയും അലമാരകളുടെയും പൂട്ട് തകര്‍ക്കുകയും സാധനങ്ങള്‍ വാരിവലിച്ച് നിലത്തിടുകയും ചെയ്തു.
25 പവനോളം സ്വര്‍ണം വീട്ടില്‍ ഉണ്ടായിരുന്നതായാണ് വീട്ടുകാരില്‍ നിന്നും ലഭിക്കുന്ന വിവരം. ഇതു മുഴുവനും കവര്ന്നിട്ടുണ്ടാവാമെന്നാണ് കരുതുന്നത്. മൂന്ന് കിടപ്പു മുറികളിലെ അലമാരയിലും ഒരു കിടപ്പുമുറിയിലെ മേശയിലുമായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നത്.
മാല, മോതിരം, കമ്മല്‍, വള, സ്വര്‍ണനാണയം തുടങ്ങിയവയാണ് ഉണ്ടായിരുന്നത്. സംഭവമറിഞ്ഞു വീട്ടുകാര്‍ ബംഗ്ളൂരുവില്‍ നിന്നും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
വീട്ടുകാര്‍ എത്തിയ ശേഷം മാത്രമേ എന്തൊക്കെ നഷ്ടമായിട്ടുണ്ടെന്ന് വ്യക്തത വരുകയുള്ളു. വിവരമറിഞ്ഞ് കൂത്തുപറമ്പ് സി.ഐ എം.പി ആസാദ്, എസ്.ഐ കെ.വി സ്മിതേഷ്, അഡിഷണല്‍ എസ്.ഐമാരായ അജിത്, അനില്‍ കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി.
കണ്ണൂരില്‍ നിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വോഡും സ്ഥലത്തെത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."