പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രക്ഷോഭം: ജിഫ്‌രി തങ്ങളുടെ പങ്ക് വ്യക്തമാക്കി മുഖ്യമന്ത്രി
സ്വന്തം ലേഖകന്‍
തിരുവനതന്തപുരം: പൗരത്വനിയമ ഭേദഗതിക്കെതിരേ കേരളത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന സമസ്തയെയും സമസ്തയുടെ അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളെയും നിയമസഭയില്‍ പരമാര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി.
എന്‍.പി.ആറുമായി ബന്ധപ്പെട്ട് അവ്യക്തകള്‍ നിലനില്‍കുന്നതിനാല്‍ സെന്‍സസ് പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം ഷാജി അവതരിപ്പിച്ച അടിയന്തിര പ്രമേയനോട്ടിസിന് മറുപടി പറയുമ്പോഴാണ് സമസ്ത പ്രസിഡന്‍ിന്റെ പേരെടുത്ത് മുഖ്യമന്ത്രി പൗരത്വവിഷയത്തിലെ യോജിപ്പ് ചൂണ്ടികാട്ടിയത്. സംയുക്ത പ്രക്ഷോഭത്തിന്റെ കരുത്തും ആവശ്യകതയും വീണ്ടും വ്യക്തമാക്കിയ മുഖ്യമന്ത്രി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നടപടികളില്‍ ത്രീവ്രസ്വഭാവമുള്ളവര്‍ക്ക് മാത്രമേ ആശങ്കയും വിയോജിപ്പുമുള്ളുവെന്ന് പറഞ്ഞു.
മതനിരപേക്ഷത ഉയര്‍ത്തിപിടിക്കാന്‍ കഴിയുന്നതാണ് നമ്മുടെ കരുത്ത്. സംയുക്ത പ്രക്ഷോഭത്തിന് നാടിന്റെ പിന്തുണ ലഭിച്ചു. ഒരു മുസ്‌ലിം പ്രശ്‌നമായിട്ടല്ല ഇതിനെ കാണുന്നത്. ഭരണഘടനയുടെയും രാജ്യത്തിന്റെ നിലനില്‍പ്പിന്റെയും പ്രശ്‌നമാണ്. മുസ്‌ലിം സംഘടനകളില്‍ വിവിധ വിഭാഗങ്ങളുണ്ട്. ഇവരില്‍ പ്രബലവിഭാഗം രണ്ട് സുന്നി വിഭാഗങ്ങളാണ്. സമസ്തയുടെ അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും എ.പി വിഭാഗത്തിന്റെ നേതാവ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരും മുജാഹിദ് വിഭാഗങ്ങളുടെ നേതാക്കളും നല്‍കുന്ന പിന്തുണയും ഐക്യവും കാണാതിരിക്കാന്‍ കഴിയില്ല. അവര്‍ക്ക് ആര്‍ക്കും തന്നെ ഇക്കാര്യങ്ങളില്‍ യാതൊരു ആശങ്കയും തെറ്റിദ്ധാരണയകളുമില്ല. ഒരേ മനസ്സോടെ നില്‍ക്കുകയാണ്. അതല്ലേ നാം കാണേണ്ടതെന്നും ശക്തിപ്പെടുത്തേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."