പൊലിസിനുവേണ്ടി 202 ജീപ്പുകള്‍ കൂടി നിരത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ പൊലിസ് സ്റ്റേഷനുകളുടെ ആവശ്യത്തിനായി വാങ്ങിയ 202 ജീപ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിരത്തിലിറക്കി. എല്ലാ പൊലിസ് സ്റ്റേഷനുകളിലും കുറഞ്ഞത് രണ്ട് വാഹനങ്ങള്‍ വീതം ഉണ്ടായിരിക്കണം എന്ന ലക്ഷ്യത്തോടെ, നിലവില്‍ ഒരു വാഹനമുള്ള സ്റ്റേഷനുകള്‍ക്കാണ് ഈ ജീപ്പുകള്‍ അനുവദിച്ചിട്ടുള്ളത്. ഇതോടെ കേരളത്തിലെ എല്ലാ പൊലിസ് സ്റ്റേഷനുകള്‍ക്കും കുറഞ്ഞത് രണ്ട് ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ ഉണ്ടാകും.
10 കൊല്ലവും അതില്‍ കൂടുതലും പഴക്കമുള്ള വാഹനങ്ങള്‍ ഇനി മുതല്‍ ഒരു പൊലിസ് സ്റ്റേഷനിലും ഉണ്ടാവില്ല. വാഹനങ്ങള്‍ ലഭ്യമാക്കിയ എസ് ആന്‍ഡ് എസ് മഹീന്ദ്ര കമ്പനിയുടെ സര്‍വിസ് വിഭാഗം ജനറല്‍ മാനേജര്‍ ജി. സുരേഷ്, എച്ച്.ആര് വിഭാഗം മേധാവി ബി. വേണുഗോപാല്‍ എന്നിവര്‍ വാഹനങ്ങളുടെ പ്രതീകാത്മകമായ താക്കോല്‍ മുഖ്യമന്ത്രിക്ക് കൈമാറി. തുടര്‍ന്ന് മുഖ്യമന്ത്രി താക്കോല്‍ സംസ്ഥാന പൊലിസ് മേധാവിക്ക് കൈമാറി.
പേരൂര്‍ക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത, സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."