HOME
DETAILS
MAL
ആലങ്കോട് പഞ്ചായത്തിലെ ബസ് ബേ ഷോപ്പിങ് കോംപ്ലക്സിന്റെ ഷട്ടറുകള്‍ തുരുമ്പെടുത്ത് നശിക്കുന്നു
backup
June 14 2016 | 01:06 AM
ചങ്ങരംകുളം: ആലങ്കോട് പഞ്ചായത്തിലെ ബസ് ബേ ഷോപ്പിങ് കോപ്ലക്സിന്റെ രണ്ടാം നില നിര്‍മാണം നടക്കാത്തതിനാല്‍ ഒന്നാം നിലയിലെ ജോയിന്റിലൂടെ വെള്ളം ഒലിച്ചിറങ്ങി കോംപ്ലക്സിന്റെ ഷട്ടറുകള്‍ തുരുമ്പെടുത്ത് നശിക്കുന്നു. റൂമുകളുടെ വരന്തകളില് വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്.
കോടികള്‍ ചെലവഴിച്ച് നിര്‍മാണം നടക്കുകയും ലക്ഷങ്ങള്‍ അഡ്വാന്‍സ് വാങ്ങി വാടകക്ക് കൊടുക്കുകയും ചെയ്തെങ്കിലും തര്‍ക്കത്തെ തുടര്‍ന്ന് സ്റ്റേ ഓര്‍ഡര്‍ വന്നതിന് ശേഷമാണ് ബസ് ബേ ഷോപ്പിങ് കോപ്ലക്സിന് ഈ ദുരവസ്ഥ. മറുനാടന്‍ തൊഴിലാളികള്‍ താമസമാക്കുകയും ചെങ്കല്ല് ഇതില്‍ സൂക്ഷിക്കുന്നതായും നാട്ടുകാര്‍ പറയുന്നു.
മഴ വെള്ളം റൂമിലേക്ക് വരാതിരിക്കാനുള്ള നടപടി ഉടന്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."