പുസ്തകോത്സവം ഇന്ന്
ആലപ്പുഴ: കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ അഞ്ചാമത് തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന രണ്ടാമത് പുസ്തകോത്സവം ഇന്ന് മുതല്‍ മൂന്ന് വരെ ആലപ്പുഴ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 40 ഓളം പ്രസാധകരുടെ 80 ഓളം സ്റ്റാളുകള്‍ പുസ്തകോത്സവത്തില്‍ ഉണ്ടായിരിക്കും.
ഇന്ന് രാവിലെ 10ന് നടക്കുന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. ഇലിപ്പക്കുളം രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും. ജി ശശിധരന്‍പിള്ള സ്വാഗതം പറയും. മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ്, സി പി എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. നാളെ വൈകിട്ട് 3.30ന് നടക്കുന്ന കാവാലം അനുസ്മരണ സമ്മേളനം ഡി ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്യും. മാലൂര്‍ ശ്രീധരന്‍ അധ്യക്ഷത വഹിക്കും. ഡോ. നെടുമുടി ഹരികുമാര്‍, ഡോ. അജയകുമാര്‍, ഡോ. ടി എ സുധാകരക്കുറുപ്പ്, പ്രൊഫ. വി ഐ ജോണ്‍സണ്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന കവിസംഗമം കവയത്രി ഇന്ദിരാ അശോക് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."