ഹര്‍ത്താലില്‍ തുണിക്കട അടിച്ചുതകര്‍ത്ത കേസ്; ഒന്‍പത് ആര്‍.എസ്.എസ് -ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
വാടാനപ്പള്ളി: ഹര്‍ത്താല്‍ ദിനത്തില്‍ വാടാനപ്പള്ളിയില്‍ തുറന്ന് പ്രവര്‍ത്തിച്ച നീതി ടെക്‌സ്റ്റെയില്‍സ് അടിച്ചു തകര്‍ത്ത കേസില്‍ ഒന്‍പത് ആര്‍.എസ്.എസ്,ബി.ജെ.പി പ്രവര്‍ത്തകരെ വാടാനപ്പള്ളി പൊലിസ് അറസ്റ്റു ചെയ്തു. തൃത്തല്ലൂര്‍ ഇയ്യാനികോറോത്ത് സന്തോഷ് കുമാര്‍(53), മണ്ണാംപുറത്ത് സുനില്‍(40), നടുവില്‍ക്കര പൂവ്വത്തുംപറമ്പില്‍ ഷൈജു (37), വാടാനപ്പള്ളി കുറുപ്പത്ത് ഹരിപ്രസാദ് (26), ഏഴാംകല്ല് വമ്പുള്ളിപറമ്പില്‍ മിഥുല്‍തിലക് (31), പണിക്കപറമ്പില്‍ ധനേഷ് (28), തൃത്തല്ലൂര്‍ പഴഞ്ചേരി ജോബിന്‍ (26), കോരത്ത് അരുണ്‍ദാസ് (25), ഗണേശ മംഗലം ഇത്തിക്കാട്ട് മനോഹരന്‍ (50) എന്നിവരെയാണ് എസ്.ഐ.എം.കെ രമേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഈ മാസം നാലിനാണ് സംഭവം. ശബരിമലയില്‍ യുവതികള്‍ കയറിയതിന്റെ പശ്ചാതലത്തിലാണ് അപ്രതീക്ഷിതമായി ഹര്‍ത്താല്‍ ആചരിച്ചത്. പ്രകടനത്തിനിടയില്‍ ആര്‍.എസ്.എസ്,ബി.ജെ.പി പ്രവര്‍ത്തകര്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്ന നീതി ടെക്‌സ്റ്റൈയില്‍സിലേക്ക് അതിക്രമിച്ച് കയറി കടയിലെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ഗണേശ മംഗലത്ത് വച്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകരുമായി ഏറ്റുമുട്ടി.
കട തല്ലി തകര്‍ത്ത കേസിലാണ് അറസ്റ്റ്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ഷക സര്‍വിസ് സഹകരണ ബാങ്കിന്റെ കീഴിലാണ് നീതി ടെക്‌സ്റ്റൈയില്‍സ് നടത്തി വരുന്നത്. അതേ സമയം കടതല്ലി തകര്‍ത്ത സംഭവത്തില്‍ ചില നേതാക്കളെ കേസില്‍ നിന്ന് ഒഴിവാക്കിയതായും ആക്ഷേപമുണ്ട്. പ്രതികളെ ചാവക്കാട് കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."