ദുരിത ബാധിതരെ സഹായിക്കാന്‍ ലാറയും പോണ്ടിങ്ങും ഞായറാഴ്ച മൈതാനത്തിറങ്ങും
മെല്‍ബണ്‍: ആസ്‌ത്രേലിയയില്‍ കാട്ടുതീയില്‍ ദുരിതമനുഭവിക്കുന്നവെര സഹായിക്കാനായി ക്രിക്കറ്റിലെ താരാരാജക്കന്‍മാര്‍ പാഡണിയുന്നു. ഇതിഹാസ താരങ്ങളായ വെസ്റ്റിന്‍ഡീസിന്റെ ബ്രയാന്‍ ലാറയും ആസ്‌ത്രേലിയയുടെ റിക്കി പോണ്ട@ിങ്ങുമെല്ലാം അണിനിരക്കുന്ന ടീമുകള്‍ തമ്മില്‍ ടി10 മത്സരം മെല്‍ബണില്‍ ഞായറാഴ്ചയാണ് നടക്കാനിരിക്കുന്നത്. മുന്‍ കളിക്കാരുടെ ഒരുനിരതന്നെ പ്രദര്‍ശന മത്സരത്തില്‍ അണിനിരക്കും. ആസ്‌ത്രേലിയയില്‍ ഉ@ണ്ടായ കാട്ടുതീയില്‍ കോടികളുടെ നാശനഷ്ടമാണുണ്ട@ായത്. ഒട്ടേറെ ജീവജാലങ്ങള്‍ക്ക് ജീവനും നഷ്ടമായി. കാട്ടുതീ റിലീഫ് ഫ@ണ്ടിലേക്കായാണ് മുന്‍ കളിക്കാരുടെ പ്രദര്‍ശന മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. റിക്കി പോണ്ട@ിങ്ങും ആദം ഗില്‍ക്രിസ്റ്റും നയിക്കുന്ന ടീമുകള്‍ തമ്മിലാണ് ഏറ്റുമുട്ടല്‍. ടീം അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ലാറയെ തന്റെ ടീമിലേക്ക് വേണമെന്ന് പോണ്ട@ിങ് ആവശ്യപ്പെട്ടുകഴിഞ്ഞു.
ലോക ക്രിക്കറ്റിലെ മഹാരഥന്മാരായ സച്ചിന്‍ ടെ@ണ്ടുല്‍ക്കറും വെസ്റ്റിന്‍ഡീസിന്റെ കോട്‌നി വാല്‍ഷും പരിശീലിപ്പിക്കുന്ന ടീമുകളില്‍ ജസ്റ്റിന്‍ ലാംഗര്‍, ബ്രെറ്റ് ലീ, ഷെയ്ന്‍ വാട്‌സണ്‍, അലെക്‌സ് ബ്ലാക്ക്‌വെല്‍, മൈക്കിള്‍ ക്ലാര്‍ക്ക്, സ്റ്റീവ് വോ, മാത്യു ഹെയ്ഡന്‍ തുടങ്ങിയ കളിക്കാരും പങ്കെടുക്കും. വനിതാ ക്രിക്കറ്റ് താരങ്ങളായ എലിസെ വില്ലാനി, ഗ്രേസ് ഹാരിസ് എന്നിവരും കളിക്കുമെന്നുറപ്പായിട്ടു@ണ്ട്. മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങും മുന്‍ പാക്കിസ്ഥാന്‍ താരം വസിം അക്രവും കളിക്കാനിറങ്ങും. ഇന്ത്യ ആസ്‌ത്രേലിയ വനിതാ ക്രിക്കറ്റ് സീരീസ്, ബിഗ്ബാഷ് ഫൈനല്‍ എന്നിവയിലൂടെ ലഭിക്കുന്ന തുകയും ഫണ്ട് ശേഖരത്തിലേക്കാണ് നല്‍കുക. നേരത്തെ ഷെയ്ന്‍ വോണ്‍ തന്റെ ബാഗി ഗ്രീന്‍ തൊപ്പി ലേലം ചെയ്ത് ഒരു മില്യണ്‍ ഡോളറിലധികം സമാഹരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."