HOME
DETAILS
MAL
സ്‌പെഷല്‍ സ്‌കൂളുകളോടുള്ള അവഗണന: സംഘടനകള്‍ സമരത്തിനൊരുങ്ങുന്നു
backup
January 16 2019 | 07:01 AM
തൃശൂര്‍: മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് പഠനവും പരിശീലനവും നല്‍കുന്ന സംസ്ഥാനത്തെ സ്‌പെഷല്‍ സ്‌കൂളുകളോടുള്ള അവഗണനക്കെതിരേ വിവിധ സംഘടനകള്‍ സമരത്തിനൊരുങ്ങുന്നു. സ്‌പെഷ്യല്‍ സ്‌കൂള്‍ സമഗ്ര പാക്കേജ് ഉടന്‍ അനുവദിക്കുക, കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം അനുവദിക്കുക, ജീവനക്കാരുടെ വേതനവും ജോലിസ്ഥിരതയും ഉറപ്പുവരുത്തുക, 18 വയസിന് മുകളിലുള്ളവര്‍ക്ക് തൊഴില്‍ പരിശീലനവും തൊഴിലും പുനരധിവാസവും ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
ഇതിന്റെ ഭാഗമായി 17ന് രാവിലെ 10 മണിക്ക് തൃശൂര്‍ കലക്ടറേറ്റിലേയ്ക്ക് പ്രതിഷേധ റാലിയും തുടര്‍ന്ന് ധര്‍ണയും നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഫാ. ജോണ്‍സണ് അന്തിക്കാട്ട്, ജെയിംസ് നീലങ്കാവില്‍, പി.ജെ തോമസ് മാസ്റ്റര്‍, ഷാജി എം.പി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."