മുല്ലത്തറ-ചാവക്കാട് ദേശീയപാത നവീകരണം അശാസ്ത്രീയമെന്ന് ആക്ഷേപം
ചാവക്കാട്: റോഡ് നവീകരണം പൂര്‍ത്തിയായെന്നവകാശപ്പെട്ട് ഉദ്ഘാടനം നടന്ന മുല്ലത്തറ ദേശീയ പാതയില്‍ വാഹനം ഓടിത്തുടങ്ങിയെങ്കിലും മേഖലയിലെ വ്യാപാരികളുടേയും യാത്രക്കാരുടേയും ജീവിതം ദുരിതത്തിലാകുമെന്ന് ആക്ഷേപം. ദേശീയ പാതയില്‍ വര്‍ഷങ്ങളായി വെള്ളക്കെട്ടുയര്‍ന്ന് റോഡ് തകരുന്ന മേഖലയാണ് മുല്ലത്തറ ചാവക്കാട് ഭാഗം. പുതിയപാലംകഴിഞ്ഞ് സ്ലോപ്പായ അപ്രോച്ച് റോഡിന്റെ അവസാനമാണ് മുല്ലത്തറ ജങ്ഷന്‍. ഈ പ്രദേശത്തെ വെള്ളക്കെട്ട് അവസാനിപ്പിക്കാനാണിപ്പോള്‍ പാത ഉയര്‍ത്തി ടാറിങ്ങിനു പകരം സിമിന്റ് കട്ട വിരപിച്ചത്. പഴയതിനേക്കാള്‍ ആകര്‍ഷകവും വീതിയും കൂടിയെങ്കിലും പാതയുടെ ഇരുവശത്തും പൊതുജനങ്ങള്‍ക്ക് നടക്കാന്‍ പ്രത്യേകം ഫുട് പാത്ത് നിര്‍മിക്കാനുള്ള ശ്രമം ഇപ്പോഴുണ്ടായില്ല. മാത്രമല്ല പാതയുടെ നിരപ്പിനേക്കാളാണ് ഇപ്പോള്‍ മേഖലയിലെ വ്യാപാര സ്ഥാപനങ്ങളുടെ തറ നിരപ്പ്. മഴക്കാലമായാല്‍ പാതയില്‍ വെള്ളക്കെട്ട് ഉയരില്ലെങ്കിലും പാതയോളം ഉയരുന്ന വെള്ളക്കെട്ട് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് കയറുമെന്ന ആശങ്കയിലാണിപ്പോള്‍ വ്യാപാരികള്‍. ചില വ്യാപാരികള്‍ ഇക്കാര്യം മുന്‍കൂട്ടി കണ്ടുകൊണ്ട് തന്നെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളിലാണ്.
വ്യാപാക സ്ഥാപനങ്ങളിലേക്ക് വരുന്ന വാഹനങ്ങള്‍ നിര്‍ത്തിയിടാനുള്ള പദ്ധതികളും മേഖലയിലെ ഗതാഗതക്കുരുക്ക് കൂട്ടാനെ ഉപകരിക്കൂ. റോഡിന്റെ വക്കില്‍ കാന വന്നാല്‍ വെള്ളക്കെട്ട് ഒഴിവാക്കാമെന്നാണ് നാട്ടുകാര്‍ പരിഹാരമായി കാണുന്നത്. എന്നാല്‍ പാലം മുതല്‍ അപ്രോച്ച് റോഡ് മുകളില്‍ നിന്ന് താഴ്ച്ചയിലേക്കായതിനാല്‍ വെള്ളക്കെട്ടുയരുന്ന താഴത്തെ ഭാഗത്ത് നിന്ന് കനോലി കനാലിലേക്ക് ഒഴുക്കാന്‍ മുകളിലേക്ക് അപ്രോച്ച് റോഡിനു താഴേക്കൂടിവേണം കാന നിര്‍മിക്കാന്‍.
നിലവിലെ പദ്ധതിയില്‍ ഇത്തകരം ശ്രമങ്ങളൊന്നുമില്ല. ഇതിനായി മറ്റൊരു പദ്ധതി വന്നാല്‍ മാത്രമേ പ്രദേശത്തെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാകൂ. പാത നവീകരണം അശാസത്രീയമാണെന്നും വെള്ളമൊഴുക്കാനും കാല്‍നടക്കാര്‍ക്ക് അപകടം കൂടാതെ സഞ്ചരിക്കാനും വഴി നടക്കാനുള്ള സഹാചര്യമൊരുക്കാതെ നവീകരണം പൂര്‍ത്തിയായെന്നവകാശപ്പെടുന്നത് പരിഹാസ്യമാണെന്നും ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.എ ഗോപ പ്രതാപന്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."