ബാങ്ക് പണിമുടക്ക് ഇടുക്കി ജില്ലയില്‍ പൂര്‍ണം ജീവനക്കാര്‍ പ്രകടനവും ധര്‍ണയും നടത്തി
തൊടുപുഴ: പൊതുമേഖലാ ബാങ്കുകളെ ഇല്ലായ്മ ചെയ്ത് നവ സ്വകാര്യബാങ്കുകളെയും കോര്‍പറേറ്റുകളെയും വളര്‍ത്താന്‍ സഹായിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയത്തിനെതിരെ ബാങ്ക് ജീവനക്കാര്‍ അഖിലേന്ത്യാതലത്തില്‍ നടത്തിയ ബാങ്ക് പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. ചില പുതുതലമുറ ബാങ്കുകള്‍ തുറക്കാന്‍ ഒറ്റപ്പെട്ട ശ്രമങ്ങളുണ്ടായെങ്കിലും ജീവനക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചു. പണിമുടക്കിയ ജീവനക്കാര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി.
തൊടുപുഴയില്‍ പ്രകടനം നടത്തിയ ജീവനക്കാര്‍ ബി.എസ്.എന്‍എല്‍ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ജില്ലാ കണ്‍വീനര്‍ പി.കെ ജബ്ബാര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ബെഫി സംസ്ഥാന ജോയിന്റ് സെക്രട്ടറി സനില്‍ ബാബു, എ.ഐ.ബി.ഒ.സി സംസ്ഥാന കമ്മിറ്റിയംഗം ദേവദാസ്, എ.ഐ.ബി.ഇ.എ ജില്ലാ ചെയര്മാന് നഹാസ്.പി.സലിം, എന്‍.സി.ബി.ഇ നേതാവ് ദിലീപ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."