HOME
DETAILS

സിവില്‍ സര്‍വീസ് രൂപീകരണവും ഭരണപരിഷ്‌കാര നടപടികളും ത്വരിതപ്പെടുത്തണം: കെ.ജി.ഒ.എ

  
backup
February 28 2017 | 18:02 PM

%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%80%e0%b4%b8%e0%b5%8d-%e0%b4%b0%e0%b5%82%e0%b4%aa%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3


തൊടുപുഴ:  സംസ്ഥാന സിവില്‍ സര്‍വീസ് രൂപീകരണവും ഭരണ പരിഷ്‌കാര നടപടികളും ത്വരിതപ്പെടുത്തണമെന്ന് കെ.ജി.ഒ.എ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തിന്റെ ഭരണ സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള ഗൗരവമായ ശ്രമങ്ങളാണ് 57ലും 65ലും 97ലും രൂപീകരിക്കപ്പെട്ട ഭരണപരിഷ്‌കരണ കമീഷനുകള്‍ നടത്തിയത്.
ഭരണ സംവിധാനത്തില്‍ വരുത്തേണ്ട കാതലായ മാറ്റങ്ങളെക്കുറിച്ച് നിരവധി നിര്‍ദ്ദേശങ്ങള്‍ ഈ കമ്മിഷനുകള്‍ നല്‍കുകയും ചിലതൊക്കെ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. സാധാരണ ജനങ്ങള്‍ക്ക് പ്രാപ്യമാകുന്ന രീതിയില്‍ ഭരണസംവിധാനം ഇനിയും മാറേണ്ടതുണ്ട്. ഭരണനയങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കാനുതകുന്നതരത്തില്‍ സിവില്‍ സര്‍വീസിനെ സജ്ജമാക്കാനുള്ള ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം. സ്‌റ്റേറ്റ് സിവില്‍ സര്‍വീസിലേക്കുള്ള തെരഞ്ഞെടുപ്പും നിയമനവും കൃത്യമായ മാനദണ്ഡങ്ങളനുസരിച്ച് സുതാര്യമായി നടത്തുകയും വേണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
സര്‍വീസ് സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ പൊതുവെ എല്ലാ വിഭാഗങ്ങള്‍ക്കും തൃപ്തികരമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച തുടര്‍ നടപടികളും ഇതര ഭരണപരിഷ്‌കരണ നടപടികളും ത്വരിതപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ചെറുതോണി പൊലിസ് അസോസിയേഷന്‍ ഹാളില്‍ നടന്ന പ്രതിനിധി സമ്മേളനം അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ എസ് മോഹനന്‍, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി എസ് സുനില്‍കുമാര്‍, കേന്ദ്ര ജീവനക്കാരുടെ സംഘടനകളുടെ കേണ്‍ഫെഡറേഷന്‍ നേതാവ് ടി ഡി ജോസ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറിയറ്റംഗം ടി എം മിനി സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി 'നവകേരള  പരിപാടിയും ഗസ്റ്റഡ് ജീവനക്കാരും' എന്ന വിഷയത്തില്‍ എറണാകുളം ജില്ലാ ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ സി എന്‍ സുഭാഷ് പ്രഭാഷണം നടത്തി. കര്‍ഷകസംഘം ജില്ലാ  പ്രസിഡന്റ് സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ജയന്‍ പി വിജയന്‍ അധ്യക്ഷനായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  10 minutes ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  16 minutes ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  35 minutes ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  an hour ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  2 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  2 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  4 hours ago