HOME
DETAILS
MAL
സഊദി രാജാവ് ചൈനീസ് പ്രസിഡന്റുമായി സംഭാഷണം നടത്തി, ചൈനക്ക് അടിയന്തിര സഹായം
backup
February 07 2020 | 11:02 AM
റിയാദ്: അതി ഭയാനകമായ രീതിയിൽ കൊറോണ വൈറസ് ബാധ പടരുന്ന ചൈനയക്ക് സഊദിയുടെ സഹായ വാഗ്ദാനം. സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി ഫോണിൽ ബന്ധപ്പെട്ടാണ് സ്ഥിഗതികൾ വിലയിരുത്തിയ ശേഷം അടിയന്തിര സഹായം പ്രഖ്യാപിച്ചത്. അടിയന്തിര സഹായത്തിനായി സഊദിയിലെ റിലീഫ് സംഘമായ കിംഗ് സൽമാൻ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയൻ എയിഡ് സെന്ററിന് നിർദേശം നൽകിയതായി ചൈനീസ് പ്രസിഡന്റിനെ സൽമാൻ രാജാവ് അറിയിച്ചു. വൈറസ് ബാധ വ്യാപിക്കുന്നതിൽ അതീവ ദുഖവും വേദനയും രേഖപ്പെടുത്തിയ രാജാവ് മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."