മനുഷ്യക്കടത്ത്: മത്സ്യബന്ധന മേഖലയില്‍ അന്വേഷണം ഊര്‍ജിതം
കൊടുങ്ങല്ലൂര്‍: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് മത്സ്യബന്ധന മേഖലയില്‍ പൊലിസ് നിരീക്ഷണം ശക്തമാക്കി. ആസ്‌ത്രേലിയന്‍ പൊലിസ് അന്വേഷണത്തില്‍ സഹകരിക്കുമെന്ന് സൂചന.
ആസ്‌ത്രേലിയയിലേക്ക് പോകാനായി എത്തിയ ഒരു സംഘം മധ്യകേരളത്തില്‍ ഒളിവില്‍ താമസിക്കുന്നുണ്ടെന്ന സംശയത്തിലാണ് പൊലിസ് അന്വേഷണം നടത്തുന്നത്. ലോഡ്ജുകളിലും മറ്റും സംഘം ചേര്‍ന്ന് താമസിക്കുന്നത് പിടിക്കപ്പെടാനിടയാക്കുമെന്ന ഭയത്തില്‍ കടല്‍ കടക്കാനെത്തിയവര്‍ മത്സ്യബന്ധന മേഖലകളില്‍ തൊഴിലാളികളെന്ന വ്യാജേന കഴിയുന്നുണ്ടാകുമെന്നാണു സംശയിക്കുന്നത്.
ആസ്‌ത്രേലിയയിലേക്ക് കടക്കാന്‍ എത്തിയ ശ്രീലങ്കക്കാര്‍ അങ്ങോട്ട് തന്നെ മടങ്ങിപ്പോയിരിക്കാമെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. കൊടുങ്ങല്ലൂരിലും മുനമ്പത്തും ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും ഉള്‍പ്പെടെയുള്ള ബാഗുകള്‍ ഉപേക്ഷിച്ച സംഘങ്ങള്‍ക്കായാണ് പൊലിസും മറ്റ് സുരക്ഷാ ഏജന്‍സികളും അന്വേഷണം നടത്തി വരുന്നത്.
അഴീക്കോട്, മുനമ്പം, മാല്യങ്കര തുടങ്ങിയ പ്രദേശങ്ങളില്‍ താമസിച്ച് പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ മറവിലാണ് ഇക്കൂട്ടര്‍ താമസിക്കുകയും കടല്‍ കടക്കുകയും ചെയ്യുന്നത്. ഇതിനിടെ മനുഷ്യക്കടത്തില്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ആസ്‌ത്രേലിയന്‍ പൊലിസ് സംഘം കേരളത്തിലെത്തിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."