ജപ്പാന് തീരത്ത് പിടിച്ചിട്ട ആഢംബര കപ്പലിലെ 61 യാത്രക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; കപ്പലില്‍ ആറ് ഇന്ത്യക്കാരും
ന്യൂഡല്‍ഹി: ജപ്പാന് തീരത്ത് പിടിച്ചിട്ടിരിക്കുന്ന ആഢംബര കപ്പല്‍ ഡയമണ്ട് പ്രിന്‍സസിലെ 61 യാത്രക്കാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 3700യാത്രക്കാരുമായി യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലില്‍ ആറ് ഇന്ത്യക്കാരുമുണ്ടെന്നാണ് ലഭിക്കുന്ന സൂചന. 273 പേരുടെ രക്തസാംപിളുകള്‍ ശേഖരിച്ച് പരിശോധിച്ചതിലാണ് 61 പേരില്‍ രോഗം സ്ഥിരീകരിച്ചത്.
കപ്പലിലെ പത്ത് യാത്രക്കാര്‍ക്ക് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ കപ്പലിലെ നാലായിരത്തോളം വരുന്ന സഞ്ചാരികളെയും ജീവനക്കാരെയും ക്വാറന്റൈന് ചെയ്തിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് തീരത്തേക്ക് അടുക്കാന്‍ കഴിയാത്ത അവസ്ഥയായി. കഴിഞ്ഞ മാസം ഇതേ കപ്പലില്‍ യാത്രക്കാരനായിരുന്ന ഹോങ്കോങ് സ്വദേശിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. യാത്രക്കിടെ ഇയാള്‍ക്ക് രോഗലക്ഷണങ്ങളൊന്നും പ്രകടമായില്ലെങ്കിലും നാട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് ലക്ഷണങ്ങള്‍ ആരംഭിച്ചത്.
അതേസമയം രോഗം സ്ഥിരീകരിച്ചവരില്‍ ഇന്ത്യക്കാര്‍ ഇല്ലെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫി ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."