സെന്‍കുമാറിന് ഭീഷണിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; സുരക്ഷ ഏര്‍പ്പെടുത്തി
തിരുവനന്തപുരം:ഡി.ജി.പി. സ്ഥാനത്തു നിന്ന് സര്‍ക്കാര്‍ മാറ്റിയ ടി.പി സെന്‍കുമാറിന് സുരക്ഷാ ഭീഷണിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സെന്‍കുമാറിന്റെ വീടിനുനേരെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രതിഷേധം ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വീടിന് സുരക്ഷയേര്‍പ്പെടുത്തി.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഡി.ജി.പി ആയിരുന്ന സെന്‍കുമാറിനെ മാറ്റി ലോക്നാഥ് ബെഹ്റയെ നിയമിച്ചതിനെതിരെ ഇദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതോടെയാണ് ഇടതുപക്ഷ യുവജന സംഘടനകള്‍ സെന്‍കുമാറിനെതിരെ തിരിഞ്ഞത്.
തന്നെ ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയത് രാഷ്ട്രീയ പകപോക്കലാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. രാഷ്ട്രീയ കൊലപാതക കേസുകളില്‍ സി.പി.എം നേതാക്കള്‍ക്കെതിരെ നടത്തിയ സത്യസന്ധമായ അന്വേഷണം കാരണമാണ് പ്രതികാര നടപടിയെന്നും ആരോപിച്ചിരുന്നു.
ടി.പി ചന്ദ്രശേഖരന്, അരിയില്‍ ഷുക്കൂര്‍, കതിരൂര്‍ മനോജ് വധക്കേസുകളില്‍ സ്വീകരിച്ച നടപടികള്‍ ഭരണ കേന്ദ്രങ്ങളെ ഭയപ്പെടുത്തിയെന്നും സെന്‍കുമാര്‍ അപ്പീലില്‍ ആരോപിക്കുന്നുണ്ട്.
തുടര്‍ന്നാണ് സെന്‍കുമാറിന് സുരക്ഷാ ഭീഷണിയുണ്ടായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."