ചെലവു ചുരുക്കല്‍ സ്വാഗതാര്‍ഹം: ദീപ്തി മാത്യു
കൊച്ചി: സംസ്ഥാന ബജറ്റ് പൊതുവില്‍ സ്വാഗതാര്‍ഹമാണെന്ന് സാമ്പത്തിക വിദഗ്ധയും ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വിസസ് ലിമിറ്റഡില്‍ എക്കണോമിസ്റ്റുമായ ദീപ്തി മാത്യു പറഞ്ഞു. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കുന്നതിന് ബജറ്റില്‍ മുന്നോട്ടുവെച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കാന്‍ പോകുന്ന നടപടികള്‍ വ്യക്തമാക്കുന്നു. കേരളത്തിന്റെ നിലവിലെ ധനസ്ഥിതി പരിഗണിക്കുമ്പോള്‍ ഈ ദിശയിലുള്ള കൂടുതല്‍ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഡോ.തോമസ് ഐസക്കിന്റെ മുന്‍ വര്‍ഷങ്ങളിലെ ബജറ്റുകളിലെ പോലെ കിഫ്ബിക്ക് ഈ ബജറ്റിലും വലിയ തോതില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നു. ഇതിന്റെ സാധ്യതകള്‍ കണക്കിലെടുക്കുമ്പോള്‍ തന്നെ കിഫ്ബി ഫണ്ടുകള്‍ വിനിയോഗിക്കുന്നത് പ്രത്യുല്‍പാദനപരവും ലാഭകരവുമായ പദ്ധതികള്‍ക്കാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം ഖജനാവിന് ഇത് ബാധ്യത വരുത്തിവെക്കുമെന്നും ദീപ്തി മാത്യു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."