HOME
DETAILS

ബൈപാസ് ഉദ്ഘാടനത്തിന് പങ്കെടുക്കാതിരുന്നത് മറ്റൊരു കുമ്മനമാകാതിരിക്കാന്‍: ശ്രീധരന്‍ പിള്ള

  
backup
January 16 2019 | 22:01 PM

%e0%b4%ac%e0%b5%88%e0%b4%aa%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%98%e0%b4%be%e0%b4%9f%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%99%e0%b5%8d

കോഴിക്കോട്: കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തില്‍ പ്രധാനമന്ത്രിക്കൊപ്പം കയറിയ കുമ്മനം രാജശേഖരന്റെ അനുഭവം ആവര്‍ത്തിക്കാതിരിക്കാനാണ് കൊല്ലം ബൈപാസ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാത്തതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി. എസ് ശ്രീധരന്‍പിള്ള.
ഭരണകൂട ഭീകരതയ്ക്കും പൊലിസ് രാജിനുമെതിരേ ശ്രീധരന്‍ പിള്ള കോഴിക്കോട് നടത്തുന്ന ഏകദിന സത്യഗ്രഹ വേദിയിലായിരുന്നു ഇങ്ങനെ പറഞ്ഞത്.
ബൈപാസ് ഉദ്ഘാടന ചടങ്ങില്‍ വിട്ടുനിന്നത് മനഃപൂര്‍വമാണ്. നിലവില്‍ താന്‍ ഔദ്യോഗികമായി ഒരു പദവിയും അലങ്കരിക്കുന്നില്ല. ഇത്തരം ഒരു സംഭവം ട്രോള്‍ വാര്‍ത്തയാകാതിരിക്കാനാണ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനിന്നതെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി. പ്രധാനമന്ത്രി നേരിട്ടെത്തി കൊല്ലം ബൈപാസ് ഉദ്ഘാടനം ചെയ്തിട്ടും ശ്രീധരന്‍പിള്ളയെ ചടങ്ങില്‍ കാണാതിരുന്നത് ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു.
തുടര്‍ന്നാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചപ്പോള്‍ കൂവല്‍ ഉണ്ടായതിനെയും ബി.ജെ.പി അധ്യക്ഷന്‍ വിമര്‍ശിച്ചു. സംഭവത്തെ ജനാധിപത്യ സംവിധാനത്തില്‍ ന്യായീകരിക്കാനാവില്ല. എത്രമാത്രം എതിര്‍പ്പുണ്ടെങ്കിലും കൂകിയത് ന്യായീകരിക്കാനാവില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
പൊതുവേദിയില്‍ കൂകി വിളിച്ച ആരെയും ബി.ജെ.പി ന്യായീകരിക്കില്ല. എതിര്‍ക്കുന്നവരെ മാനിക്കലാണ് ജനാധിപത്യമെന്നും സി.പി.എം നേതാക്കള്‍ പ്രതീക്ഷിക്കുന്നത് പോലെയല്ല ബി.ജെ.പിയുടെ സമരമെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു. അതേസമയം സെക്രട്ടേറിയറ്റ് സമരത്തിന്റെ രൂപം മാറ്റുമെന്ന് ശ്രീധരന്‍ പിള്ള സൂചന നല്‍കി.
പ്രഖ്യാപിതമായ ആവശ്യം ലക്ഷ്യം കാണുന്നതുവരെ സമരരംഗത്ത് തുടരും. പക്ഷേ, സമരത്തിന്റെ രൂപവും ഭാവവും മാറിയേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  9 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  12 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  12 hours ago