HOME
DETAILS
MAL
ചൈനീസ് യാത്രക്കാരന് വിമാനത്തില്‍ ഛര്‍ദ്ദിച്ചു; വൈകിയത് നാലു മണിക്കൂര്‍
backup
February 08 2020 | 04:02 AM
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് പൂനെയിലേക്ക് പുറപ്പെടാനിരിക്കെ എയര്‍ ഇന്ത്യാ ഫ്ളൈറ്റില്‍ ചൈനീസ് യാത്രക്കാരന് ഛര്‍ദ്ദിച്ചത് പരിഭ്രാന്തി പരത്തി. വൈറസ് ബാധ സംശയിക്കുന്ന യാത്രക്കാരന്റെ യാത്ര റദ്ദാക്കി പൂനെയിലെ നായിഡു ആശുപത്രിയിലേക്ക് മാറ്റിയതായി എയര്‍ലൈന്‍ വക്താവ് ധനഞ്ജയ് കുമാര്‍ പറഞ്ഞു.
ഇദ്ദേഹത്തിന്റെ സാംപിളുകള്‍ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ടെന്നും നിരീക്ഷണത്തില്‍ തുടരുന്ന ഇയാള്‍ ഇടപെടാന്‍ സാധ്യതയുള്ള ആളുകളെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തിന് ശേഷം അണുവിമുക്തമാക്കിയ വിമാനം തിരിച്ച് ഡല്‍ഹിയിലെത്താന്‍ നാലു മണിക്കൂറോളം വൈകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."