വറുതിയുടെ നിഴല്‍ വീഴ്ത്തി വീണ്ടും ട്രോളിങ് നിരോധനം
കൊടുങ്ങല്ലൂര്‍: കാലവര്‍ഷക്കെടുതിയുടെ പിടിയിലമര്‍ന്ന കടലോരത്ത് വറുതിയുടെ നിഴല്‍ വീഴ്ത്തി വീണ്ടും ട്രോളിങ് നിരോധനം. നാളെ മുതല്‍ ആഗസ്റ്റ് 1 വരെയാണ് കേരള തീരത്ത് ട്രോളിങ് നിരോധിക്കുന്നത്.
മത്സ്യ ക്ഷാമവും, കാലവര്‍ഷവും മൂലം ഗതികേടിലായ മത്സ്യ തൊഴിലാളികളെ ട്രോളിങ് നിരോധനം കൂടുതല്‍ ദുരിതത്തിലാക്കും. അഴീക്കോട് - മുനമ്പം മത്സ്യ ബന്ധന മേഖല കേന്ദ്രീകരിച്ച് ആയിരത്തോളം യന്ത്രവല്‍കൃത ബോട്ടുകളാണുള്ളത്. വലിയ ബോട്ടില്‍ പന്ത്രണ്ടും, ചെറിയ ബോട്ടില്‍ ആറും തൊഴിലാളികളാണ് പണിയെടുക്കുന്നത്. ഈ ബോട്ടുകള്‍ കരയിലാകുന്നതോടെ ആയിര കണക്കിന് തൊഴിലാളികള്‍ക്ക് പണിയില്ലാതാകും.
നാല്‍പ്പത്തിയഞ്ച് ദിവസത്തേക്കാണ് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തുന്നതെങ്കിലും ഫലത്തില്‍ നാല്‍പ്പത്തിയേഴ് ദിവസമാണ് നിരോധനമുണ്ടാവുക. കഴിഞ്ഞ ഏതാനും മാസങ്ങളായി മത്സ്യക്ഷാമം മൂലം കഷ്ടത്തിലായ തൊഴിലാളികള്‍ വല്ലപ്പോഴും മാത്രമാണ് കടലിലിറങ്ങുന്നത്. കാലവര്‍ഷം തുടങ്ങിയതോടെ കടലിളകിയതിനെ തുടര്‍ന്ന് മത്സ്യ ബന്ധനം ശ്രമകരമാകുകയും ചെയ്തു. സമീപ ദിവസങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന അറിയിപ്പിനെ തുടര്‍ന്ന് ബഹുഭൂരിപക്ഷം ബോട്ടുകളും കരയില്‍ തന്നെയാണ്. ഒരര്‍ത്ഥത്തില്‍ ട്രോളിങ് നിരോധനം ആരംഭിക്കും മുന്‍പേ തൊഴിലാളികള്‍ പട്ടിണിയിലായി കഴിഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."