HOME
DETAILS
MAL
ഗോഡ്സെയുടെ കോലം കെട്ടിത്തൂക്കിയിട്ട നിലയില്‍, കലാപത്തിനു പ്രേരിപ്പിക്കുന്നതെന്ന്, സ്വമേധയാ കേസെടുത്ത് പൊലിസ്
backup
February 08 2020 | 06:02 AM
മലപ്പുറം: ഗോഡ്സെയുടെ കോലം കെട്ടിത്തൂക്കിയിട്ട അജ്ഞാതനെതിരേ കേസെടുത്ത് പൊലിസ്. ഗാന്ധിയെ കൊന്നത് ആര്.എസ്.എസ് എന്നും തൊട്ടടുത്ത് ബാനറും പതിച്ചിട്ടുണ്ട്. ബാനറിലെ പരാമര്‍ശം മതസ്പര്‍ധ ഉണ്ടാക്കുമെന്ന് കാണിച്ചാണ് മലപ്പുറം പൊലിസ് സംഭവത്തില്‍ സ്വമേധയാ കേസെടുത്തത്.
കലാപത്തിന് പ്രേരിപ്പിച്ചുവെന്ന ശിക്ഷാനിയമം 153 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മലപ്പുറം കുന്നുമ്മലില്‍ കാണപ്പെട്ട ബാനറും ഗോഡ്സെയുടെ കോലവും പൊലിസ് കസ്റ്റഡിയില്‍ എടുത്തു. നേരത്തെ ഹിറ്റ് ലറുടെയും മോദിയുടെയും മുഖങ്ങള്‍ ഒന്നാക്കി ചേര്‍ത്ത് ബോര്‍ഡ് സ്ഥാപിച്ചതിന് മലപ്പുറത്ത് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."