ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് വഴിമാറി ചിന്തിക്കാന്‍ വിദ്യാര്‍ഥികള്‍ തയ്യാറാകണം: സി.എന്‍ ജയദേവന് എം.പി
വാടാനപ്പള്ളി: ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് വഴിമാറി ചിന്തിക്കാന്‍ വിദ്യാര്‍ഥികള്‍ തയ്യാറാകണമെന്ന് സി.എന്‍ ജയദേവന് എം.പി പറഞ്ഞു. ഏങ്ങണ്ടിയൂര്‍ ഫാ.പോള്‍ ചിറ്റിലപ്പിള്ളി മെമ്മോറിയല്‍ പബ്ലിക് സ്കൂളില്‍ പ്രഥമ പത്താം ക്ലാസ് ബാച്ച് നൂറുശതമാനം വിജയം നേടിയതിന്റെ ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുപാട് എഞ്ചിനിയര്‍മാരെ സൃഷ്ടിക്കലാണ് കേരളത്തിലെ വിദ്യാഭ്യാസം. ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ തൊഴില്‍രഹിതരായ എഞ്ചിനിയര്‍മാരുടെ നാടാകും കേരളം.
മികച്ച വിദ്യാഭ്യാസം നേടിയവര്‍ മറ്റു രാജ്യങ്ങളില്‍ ജോലി സ്വന്തമാക്കുകയാണ്. വിദ്യാഭ്യാസം നേടുന്നതില്‍ വ്യത്യസ്തമായ ലക്ഷ്യബോധം വിദ്യാര്‍ഥികള്‍ക്കുണ്ടാകണമെന്നും എം.പി പറഞ്ഞു. സ്കൂള്‍ മാനേജര്‍ ഫാ.ബാബു അപ്പാടന്‍ അധ്യക്ഷനായിരുന്നു. ഫാ.ജോയ് മൂക്കന് മുഖ്യാതിഥിയായി.
ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി അശോകന് സമ്മാനദാനം നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പാള്‍ ഫാ.ക്രിസ്റ്റോണ്‍ പെരുമാട്ടില്‍, ഗ്രാമപഞ്ചായത്തംഗം ഉദയന്‍ തോട്ടപ്പുള്ളി, ഇ.വി ജോസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."