അന്വേഷണം ആവശ്യപ്പെട്ട് പനീര്‍ശെല്‍വം വിഭാഗം രാഷ്ട്രപതിക്ക് നിവേദനം നല്കി
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ അണ്ണാ ഡി.എം.കെയിലെ അധികാരത്തര്‍ക്കം വീണ്ടും രൂക്ഷമാകുന്നു. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് അണ്ണാ ഡി.എം.കെയിലെ പനീര്‍ശെല്‍വം വിഭാഗം ഇന്നലെ രാഷ്ട്രപതിയെ കണ്ടതോടെയാണ് ഏതാനും ദിവസങ്ങളായി നിശബ്ദമായിരുന്ന പാര്‍ട്ടിയിലെ അധികാരത്തര്‍ക്കം വീണ്ടും സജീവമായത്.
പനീര്‍ശെല്‍വം പക്ഷത്തെ മുതിര്‍ന്ന നേതാവും രാജ്യസഭാ എം.പിയുമായ വി. മൈത്രേയന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ചത്. ജയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷണം വേണമെന്നും സംഘം രാഷ്ട്രപതിക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നും ജയലളിതക്കുണ്ടായിരുന്നില്ല. പനിയും നിര്ജലീകരണവുമായിട്ടാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും സംഘം രാഷ്ടപതിയോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."