ജീവനക്കാരോടുള്ള രാഷ്ട്രീയ പകപോക്കല്‍ അവസാനിപ്പിക്കണം: ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്തെ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റി രാഷ്ട്രീയ പ്രതികാരം നടത്തുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
തിരുവനന്തപുരം ഗവണ്മെന്റ് പ്രസ് എംപ്ലോയീസ് സഹകരണ സംഘം ഐ.എന്‍.റ്റി.യു.സി എന്‍.ജി.ഒ അസോസിയേഷന്റെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വകുപ്പിലും ഇന്ന് സ്ഥലം മാറ്റം വ്യാപകമാണ്. ഇപ്പോള്‍ നടത്തുന്ന സ്ഥലംമാറ്റല്‍ നടപടിക്ക് കാരണം കഴിഞ്ഞ സര്ക്കാരാണന്നാണ് മുഖ്യമന്ത്രി പറയുന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ അനാവശ്യമായി ആരേയും സ്ഥലം മാറ്റിയിട്ടില്ല. സര്‍ക്കാരിന് ഇത്തരം നടപടികള്‍ നടത്തുന്നതിന് അധികാരമുണ്ട്. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ഇത്തരം നടപടികള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ജീവനക്കാരെ വിശ്വാസത്തിലെടുത്തുകൊണ്ട് മാത്രമേ സര്‍ക്കാരുകള്‍ക്ക് മുന്നോട്ടു പോകാന്‍ സാധിക്കൂവെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. യൂനിയന്‍ പ്രസിഡന്റ് കെ സുരേഷ് ബാബു അധ്യക്ഷനായി. അഡ്വ. വി പ്രതാപചന്ദ്രന്, ഷാജികുര്യന്, പി അനില്‍ കുമാര്‍, വെമ്പായം അനില്‍, രാജശേഖരന്, മധുകുമാര്‍, വൈ. സന്തോഷ്, എന്‍.ഡി വര്‍ഗീസ്, റ്റി ജോയി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."