നിപാ: പിരിച്ചുവിട്ട കരാര്‍ തൊഴിലാളികള്‍ നിരാഹാരസമരം തുടങ്ങി
ചേവായൂര്‍: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് പിരിച്ചുവിട്ട കരാര്‍ തൊഴിലാളികള്‍ നിരാഹാര സമരം തുടങ്ങി. നിപാ പ്രതിരോധ സമയത്ത് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സേവനം ചെയ്ത ഇവര്‍ക്ക് സര്‍ക്കാര്‍ തൊഴില്‍സ്ഥിരത ഉറപ്പുനല്‍കിയ ശേഷം മുന്നറിയിപ്പില്ലാതെ പിരിച്ചു വിടുകയായിരുന്നു. ജോലിസ്ഥിരത ആവശ്യപ്പെട്ട് 14 ദിവസത്തെ സമരത്തിനു ശേഷം ഇന്നലെയാണു നിരാഹാരസമരം തുടങ്ങിയത്.
രണ്ടാഴ്ച സമരം നടത്തിയിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാടില്ലാത്തത് വേദനാജനകമാണെന്ന് സമരക്കാര്‍ പറഞ്ഞു. വെള്ളിപറമ്പ് കീഴ്മാട് സ്വദേശി ഭഗവതി പറമ്പത്ത് മീത്തല്‍ രജീഷാണ് നിരാഹാര സമരമിരിക്കുന്നത്. കെ.വി ശശിധരന്‍ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ ഇ.പി രജീഷ് അധ്യക്ഷനായി. എ.പി സിദ്ദീഖ്, ടി. മിനി, പി. സുബ്രഹ്മണ്യന്‍ സംസാരിച്ചു. യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം സമരപ്പന്തല്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."